‘വർക്ക് ഞാൻ മിസ് ചെയ്യുന്നു..’ – ഷൂട്ടിംഗ് ചിത്രങ്ങൾ പങ്കുവച്ച് നടി മഡോണ സെബാസ്റ്റ്യൻ

പ്രേമം എന്ന സിനിമയിലൂടെ ഗംഭീര അഭിനയം കാഴ്ച വച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി മഡോണ സെബാസ്റ്റ്യൻ. സൂര്യ ടി.വിയിലെ ഒരു പരിപാടിയിൽ അവതാരകയായി കണ്ട മഡോണയെ അൽഫോൻസ് പുത്രൻ അതുകണ്ട് ഇഷ്ടപ്പെട്ടാണ് പ്രേമം സിനിമയിൽ അഭിനയിക്കാൻ വിളിക്കുന്നത്. അഭിനയത്തിന് പുറമേ ഒരു ഗംഭീര പാട്ടുകാരി കൂടിയാണ് മഡോണ.

കുട്ടികാലം മുതലേ മഡോണ സംഗീതം പഠിക്കുന്നുണ്ട്. കർണാടിക് സംഗീതവും വെസ്റ്റേൺ സംഗീതവും ഒരുപോലെ അറിയാവുന്ന ഒരാളാണ് മഡോണ. കപ്പ ടിവിയുടെ മ്യൂസിക് മോജോ എന്ന പരിപാടിക്ക് വേണ്ടി നിരവധി പ്രശസ്ത മലയാള സംഗീത സംവിധായകർക്കും ഗായകർക്കും വേണ്ടി മഡോണ പാടിയിട്ടുണ്ട്.

ഒരു അഭിമുഖത്തിൽ സംഗീതമാണോ അഭിനയമാണോ ഏറ്റവും ഇഷ്ടമെന്ന് ചോദിച്ചതിന് താരം നൽകിയ മറുപടി വൈറലായിരുന്നു. ‘കുട്ടിക്കാലം മുതൽ ആലാപനം എന്റെ ജീവിതത്തിന്റെ ഭാഗമാണ്, എനിക്ക് പാടാതെ ഒരു മഡോണയെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ല. ആലാപനം എപ്പോഴും എന്റെ ജീവിത രക്തമായി തുടരും..’, മഡോണ പറഞ്ഞു.

ഇപ്പോഴിതാ മഡോണ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇട്ട പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ‘വർക്ക് ഞാൻ മിസ് ചെയ്യുന്നു..’ എന്ന ക്യാപ്ഷനോടെയാണ് മഡോണ തന്റെ ഷൂട്ടിംഗ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ലോക് ഡൗൺ കാലം ആയതിനാൽ 2 മാസമായി ഷൂട്ടിങ്ങുകൾ ഒന്നും തന്നെയില്ല.

തമിഴ്, തെലുഗ് ഭാഷകളിലും കന്നഡയിൽ ഒരു പുതിയ സിനിമയും താരം ചെയ്തിട്ടുണ്ട്. ഒരു പുഴയുടെ തീരത്തുള്ള ചിത്രവും പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ കൂടെയുണ്ട്. ഈ പുഴയിലാണോ ചേച്ചി നീന്തൽ പഠിച്ചതെന്ന് ഒരു ആരാധകൻ രസകരമായ ഒരു കമന്റ് ഇട്ടിട്ടുണ്ട്. അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ താരത്തിന്റെ അഭിമുഖത്തെ കളിയാക്കിയാണ് ആ കമന്റ് ഇട്ടിരിക്കുന്നത്.

CATEGORIES
TAGS
OLDER POST‘ക്ലാസ് എടുക്കുകയാണെങ്കിൽ ഇങ്ങനെ എടുക്കണം ടീച്ചറെ..’ – വൈറൽ ടീച്ചർ ഇവിടെയുണ്ട്..!!