‘പടം കൊളുത്തി!! ഭീഷ്മപർവ്വത്തിന്റെ വിജയം കേക്ക് മുറിച്ച് ആഘോഷിച്ച് മമ്മൂട്ടി..’ – ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

‘പടം കൊളുത്തി!! ഭീഷ്മപർവ്വത്തിന്റെ വിജയം കേക്ക് മുറിച്ച് ആഘോഷിച്ച് മമ്മൂട്ടി..’ – ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ബിഗ് ബി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിച്ച സിനിമയാണ് ഭീഷ്മപർവ്വം. ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരുന്ന ചിത്രം ഇന്നാണ് റിലീസായത്. ആരാധകരെ ആവേശത്തിൽ എത്തിക്കുന്ന ഒരു സിനിമ തന്നെയാണ് ഭീഷ്മപർവ്വം. ആരാധകരെ പോലെ തന്നെ സാധാരണ സിനിമ പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് എടുത്തിരിക്കുന്നത്.

മമ്മൂട്ടിയുടെ ആദ്യ 50 കോടി ചിത്രമാകുമോ, 100 കോടി കളക്ഷൻ നേടുമോ ഭീഷ്മ എന്ന് മാത്രം അറിഞ്ഞാൽ മതി ഇനി. സിനിമ ലഭിച്ച മികച്ച അഭിപ്രായം ആഘോഷിച്ചിരിക്കുകയാണ് മമ്മൂട്ടി. സുഹൃത്തുകൾക്ക് ഒപ്പം കേക്ക് മുറിച്ച് ഭീഷ്മപർവ്വത്തിന്റെ വിജയം ആഘോഷിക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുകയാണ്.

സിനിമയിൽ ഏറ്റവും കൂടുതൽ അഭിപ്രായം നേടിയത് സൗബിനും ഷൈൻ ടോം ചാക്കോയുമാണ്. അമൽ നീരദിന്റെ മേക്കിങ്ങും സുഷിൻ ശ്യാമിന്റെ ബാക് ഗ്രൗണ്ട് മ്യൂസിക്കും കൊണ്ട് മാത്രം സിനിമയെ വേറെ ലെവലിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണ് ഭീഷ്മപർവ്വത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

മൈക്കിൾ എന്ന മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം ആരാധകരുടെ പ്രിയപ്പെട്ടവയിൽ ഇടംപിടിക്കുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. വൻ താരനിരയിൽ ഇറങ്ങിയ ചിത്രത്തിന് ചില നെഗറ്റീവ് അഭിപ്രായങ്ങൾ വരുന്നുണ്ടെങ്കിലും അതൊന്നും സിനിമയെ ബാധിക്കില്ലെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. സിനിമയിലെ രംഗങ്ങൾ തിയേറ്ററിൽ ഇരുന്ന് ഷൂട്ട് ചെയ്ത പ്രചരിപ്പിക്കരുതെന്ന് അമൽ നീരദ് പോസ്റ്റ് ഇട്ടിരുന്നു.

CATEGORIES
TAGS