‘ഞാൻ വളരെ ആവേശത്തിലാണ്!! ബി.എം.ഡബ്ല്യു ബൈക്ക് ലോഞ്ചിന് മാളവിക മേനോൻ..’ – ഫോട്ടോസ് വൈറൽ

‘ഞാൻ വളരെ ആവേശത്തിലാണ്!! ബി.എം.ഡബ്ല്യു ബൈക്ക് ലോഞ്ചിന് മാളവിക മേനോൻ..’ – ഫോട്ടോസ് വൈറൽ

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത നിദ്ര എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് മാളവിക മേനോൻ. പിന്നീട് ഹീറോ എന്ന സിനിമയിൽ പൃഥ്വിരാജിന്റെ അനിയത്തിയുടെ റോളിൽ തിളങ്ങിയ മാളവിക തൊട്ടടുത്ത ചിത്രത്തിൽ തന്നെ നായികയായി അരങ്ങേറി. സാധാരണ ഒരു നടി നായികയായി കഴിഞ്ഞാൽ പിന്നീട് അങ്ങോട്ട് നായികാ റോളുകൾ മാത്രമേ ചെയ്യാറുള്ളൂ എന്നത് അറിയാം.

മാളവിക മേനോൻ അവരിൽ നിന്ന് എല്ലാം വ്യത്യസ്തയാണ്. കിട്ടുന്ന റോളുകൾ വളരെ ചെറുതാണെങ്കിൽ കൂടിയും അത് ഭംഗിയോടെ ചെയ്യുന്ന ഒരാളാണ് മാളവിക. കരിയറിന്റെ ഒരു സ്റ്റേജ് വരെ ചെറിയ സിനിമകളിലാണ് മാളവിക അഭിനയിച്ചിരുന്നത്. പിന്നീട് 2018-ന് ശേഷം വലിയ സിനിമകളിൽ നിന്ന് അവസരങ്ങൾ ലഭിക്കുകയും ചെയ്തു. അവിടിന്ന് ഇങ്ങോട്ട് ഒരുപാട് സിനിമകളിൽ ചെറിയ റോളാണെങ്കിൽ കൂടിയും മാളവിക അഭിനയിച്ചിട്ടുണ്ട്.

ഞാൻ മേരികുട്ടി, പൊറിഞ്ചു മറിയം ജോസ്, ജോസഫ്, എടക്കാട് ബറ്റാലിയൻ, മാമാങ്കം, അൽ മല്ലു, ആറാട്ട്, ഒരുത്തി, സി.ബി.ഐ 5 ദി ബ്രെയിൻ തുടങ്ങിയ സിനിമകളിൽ മാളവിക ശ്രദ്ധേയമായ കഥാപാത്രം ചെയ്തിരുന്നു. മമ്മൂട്ടിയുടെ പുഴുവെന്ന ചിത്രമാണ് അവസാനമായി മാളവിക അഭിനയിച്ചതിൽ റിലീസായത്. ഇൻസ്റ്റാഗ്രാമിൽ വളരെ സജീവയാണ് മാളവിക മേനോൻ.

ഇപ്പോഴിതാ ബി.എം.ഡബ്ല്യുവിന്റെ പുതിയ ബൈക്കിന്റെ ലോഞ്ചിന് മാളവികയാണ് കൊച്ചി ഷോറൂമിൽ അതിഥിയായി എത്തുന്നത്. ഇതിനായി താൻ ഏറെ ആവേശത്തിലാണെന്ന് കുറിച്ചുകൊണ്ട് ബി.എം.ഡബ്ല്യു ബൈക്കുകൾക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾക്ക് ഒപ്പം താരം കുറിച്ചു. ബി.എം.ഡബ്ല്യു എഫ് 850 ജി.എസ്, എഫ് 850 ജി.എസ്.എ എന്നീ ബൈക്കുകളുടെ ഗ്രാൻഡ് ലോഞ്ചിനാണ്‌ മാളവിക എത്തുന്നത്.

CATEGORIES
TAGS