‘പട്ടുസാരിയിൽ അടാർ ലുക്കിൽ നടി അനുശ്രീ, കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ മലയാള തനിമയുള്ള വേഷങ്ങളിൽ അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി അനുശ്രീ. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ തനി നാട്ടിൻപുറത്ത് കാരിയായി അഭിനയിച്ചുകൊണ്ടാണ് അനുശ്രീ തുടക്കം കുറിച്ചത്. ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന സിനിമയിലെ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രം അവതരിപ്പിച്ചുകൊണ്ടാണ് അനുശ്രീ സിനിമയിലേക്ക് എത്തിയത്.

പുള്ളിപ്പുലികളും ആട്ടിൻകുട്ടിയിലെ കൊച്ചുറാണി, ചന്ദ്രേട്ടൻ എവിടയിലെ സുഷമ്മ, മഹേഷിന്റെ പ്രതികാരത്തിലെ സൗമ്യയുമെല്ലാം അനുശ്രീ അഭിനയിച്ചതിലെ ഹിറ്റായ നാടൻ കഥാപാത്രങ്ങളാണ്. ഇതിനിടയിൽ ഇതിഹാസ എന്ന സിനിമയിൽ കിടിലം മേക്കോവർ നടത്തിയ ഒരു കഥാപാത്രവും അനുശ്രീ ചെയ്തിരുന്നു. സിനിമയിൽ ചെയ്ത കഥാപാത്രങ്ങൾ പോലെയുള്ള ഒരാളാണ് ജീവിതത്തിലും അനുശ്രീ.

കമുകുംചേരി എന്ന നാട്ടിൻപ്രദേശത്ത് നിന്നും വരുന്ന അനുശ്രീ നാട്ടിലെ ഉത്സവങ്ങളിലും മറ്റു ആഘോഷങ്ങളിലും പരിപാടികളിലും ഇപ്പോഴും സ്ഥിരമായി പങ്കെടുക്കുന്ന ഒരാളാണ്. അതുകൊണ്ട് തന്നെ അനുശ്രീയെ താരജാഡകൾ ഇല്ലാത്ത ഒരു അഭിനയത്രിയായും പ്രേക്ഷകർ കാണുന്നുണ്ട്. മോഹൻലാലിന് ഒപ്പം 12ത് മാൻ എന്ന സിനിമയാണ് അനുശ്രീയുടെ അവസാനം പുറത്തിറങ്ങിയത്.

സമൂഹ മാധ്യമങ്ങളിൽ ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്ത അത് പോസ്റ്റ് ചെയ്യുന്ന ഒരാളാണ് അനുശ്രീ. ഇപ്പോഴിതാ ബനാറസി പട്ടുസാരി ധരിച്ച് കിടിലം ലുക്കിൽ തിളങ്ങിയിരിക്കുകയാണ് അനുശ്രീ. പ്രണവ് രാജ് എടുത്ത ചിത്രങ്ങളിൽ അനുശ്രീ ഇഹ ഡിസൈൻസിന്റെ സാരിയാണ് ധരിച്ചിരിക്കുന്നത്. സിജനാണ് അനുശ്രീക്ക് മേക്കപ്പ് ചെയ്തത്. ശബരി നാഥാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്.