‘അവാർഡ് നൈറ്റിൽ നീല ഗൗണിൽ ഗ്ലാമറസ് ലുക്കിൽ മാളവിക മേനോൻ, ഹോട്ടെന്ന് ആരാധകർ..’ – വീഡിയോ വൈറൽ
ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ നായികയായി അഭിനയിച്ച് കഴിഞ്ഞ 10 വർഷത്തോളമായി അഭിനയ രംഗത്ത് സജീവമായി തുടരുന്ന ഒരു താരമാണ് നടി മാളവിക മേനോൻ. 24-കാരിയായ മാളവിക പതിനഞ്ചാം വയസ്സിൽ 916 എന്ന സിനിമയിൽ ആസിഫ് അലിയുടെ നായികയായി അഭിനയിച്ചിരുന്നു. അതിന് മുമ്പ് പൃഥ്വിരാജിന്റെ അനിയത്തിയുടെ റോളിൽ ഹീറോ എന്ന സിനിമയിലും മാളവിക അഭിനയിച്ചിട്ടുണ്ട്.
പിന്നീട് ഇങ്ങോട്ട് നിരവധി സിനിമകളിൽ അഭിനയിച്ച മാളവിക, നായികയായി അഭിനയിക്കുന്നതിനേക്കാൾ ചെറിയ റോളുകളിൽ അഭിനയിച്ചാണ് ശ്രദ്ധനേടിയത്. 2018 മുതലാണ് മാളവിക സിനിമയിൽ കൂടുതൽ സജീവമായത്. ഞാൻ മേരിക്കുട്ടി, ജോസഫ് തുടങ്ങിയ സിനിമകളിലൂടെയാണ് മാളവിക ചെറിയ റോളുകളിൽ അഭിനയിച്ച് തുടങ്ങിയത്. ഈ വർഷം തന്നെ മാളവിക ഏഴോളം സിനിമകളുടെ ഭാഗമായി അഭിനയിച്ചു.
സിനിമയിൽ ചെറിയ റോളാണെങ്കിൽ കൂടിയും മാളവികയ്ക്ക് ഇപ്പോഴും നിരവധി ആരാധകരാണ് ഉള്ളത്. സൈമ അവാർഡ് നൈറ്റിൽ മാളവിക എത്തിയിരുന്നു. രണ്ട് ദിവസങ്ങളായി നടന്ന ചടങ്ങിൽ മാളവിക രണ്ട് ഗെറ്റപ്പുകളിലാണ് എത്തിയത്. ആദ്യ ദിനം കറുപ്പ് സാരിയിലും രണ്ടാം ദിനം നീല ഗൗണിലുമാണ് മാളവിക അവാർഡ് നൈറ്റിൽ വേണ്ടി പങ്കെടുക്കാൻ എത്തിയത്. സാരിയിലുള്ള ചിത്രങ്ങൾ ഇതിനോടകം തരംഗമായി കഴിഞ്ഞു.
ഇപ്പോഴിതാ രണ്ടാം ദിവസം ധരിച്ച നീല ഗൗണിൽ ഗ്ലാമറസ് ലുക്കിൽ തിളങ്ങിയതിന്റെ വീഡിയോ മാളവിക തന്നെ പങ്കുവച്ചിരിക്കുകയാണ്. ഫാഷൻ ബേയാണ് ഗൗൺ ഡിസൈൻ ചെയ്തിരിക്കുന്നത്. രസ്നയാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. നിരവധി ആരാധകരാണ് മാളവികയെ ഈ വേഷത്തിൽ ഹോട്ടായിട്ടുണ്ടെന്ന് കമന്റുകൾ ഇട്ടിരിക്കുന്നത്. സുരേഷ് ഗോപിയുടെ പാപ്പനാണ് മാളവിക അവസാനം അഭിനയിച്ച സിനിമ.
View this post on Instagram