‘ഇങ്ങനെയൊരു ലുക്ക് പ്രതീക്ഷിച്ചില്ല!! വൈറ്റ് ഷർട്ടിൽ സ്റ്റൈലിഷ് ലുക്കിൽ അഹാന കൃഷ്ണ..’ – ഫോട്ടോസ് വൈറൽ

സിനിമയിലെ താരകുടുംബങ്ങളിൽ മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു കുടുംബമാണ് നടനും രാഷ്ട്രീയ നേതാവുമായ കൃഷ്ണകുമാറിന്റേത്. 27 വർഷത്തോളമായി സിനിമയിൽ അഭിനയിക്കുന്ന കൃഷ്ണകുമാറിന്റെ മൂത്തമകൾ അഹാന കൃഷ്ണ ഇന്നത്തെ മലയാള സിനിമയിലെ ഒരുപാട് ആരാധകരുള്ള ഒരു നടിയാണ്. പതിനെട്ടാമത്തെ വയസ്സിലാണ് അഹാന സിനിമയിൽ അഭിനയിക്കുന്നത്. 2014-ലായിരുന്നു അഹാനയുടെ ആദ്യ സിനിമ റിലീസായത്.

രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലൂപസ് ആയിരുന്നു അഹാനയുടെ ആദ്യ സിനിമ. ഫഹദ് ഫാസിലിന്റെ അനിയൻ ഫർഹാനായിരുന്നു അതിൽ നായകനായി അഭിനയിച്ചത്. ഫർഹാന്റെയും ആദ്യ സിനിമയായിരുന്നു ഇത്. നിർഭാഗ്യവശാൽ ആ സിനിമ തിയേറ്ററുകളിൽ പരാജയപ്പെടുകയും ചെയ്തു. പക്ഷേ അഹാനയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചു. നിവിൻ പോളിയുടെ അനിയത്തിയായിട്ടാണ് അതിന് ശേഷം അഹാന ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയിൽ അഭിനയിച്ചത്.

അത് കഴിഞ്ഞ് അഹാന പതിനെട്ടാം പടി, ലുക്ക എന്നീ സിനിമകളിൽ നായികയായി അഭിനയിക്കുകയും ലൂക്കയിലെ നിഹാരിക എന്ന കഥാപാത്രത്തിന് അഹാനയ്ക്ക് ഒരുപാട് ആരാധകരെ ലഭിക്കുകയും ചെയ്തു. ഒരു നടി എന്നത് പോലെ തന്നെ ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ് അഹാന. അഹാനയുടെ അനിയത്തിമാരും സോഷ്യൽ മീഡിയയിൽ താരങ്ങൾ തന്നെയാണ്. മൂവർക്കും ലക്ഷക്കണക്കിന് ഫോളോവേഴ്സുണ്ട്.

ഇൻസ്റ്റാഗ്രാമിൽ അഹാന തന്റെ പുതിയ സിനിമ വിശേഷവും, റീൽസും, ട്രിപ്പ് ഫോട്ടോസും പങ്കുവെക്കുന്നതിനോടൊപ്പം തന്നെ ധാരാളം ഫോട്ടോഷൂട്ടുകളും അഹാന ചെയ്യാറുണ്ട്. ജിക്സൺ ഫ്രാൻസിസ് എടുത്ത അഹാനയുടെ സ്റ്റൈലിഷ് ലുക്ക് ഷൂട്ടാണ് ഇപ്പോൾ ശ്രദ്ധപിടിച്ചു പറ്റുന്നത്. വൈറ്റ് ഷർട്ടും ബ്ലാക്ക് പാന്റും ഓവർകോട്ടും ധരിച്ച് പൊളി ലുക്കിൽ നിൽക്കുന്ന അഹാനയ്ക്ക് മേക്കപ്പ് ചെയ്തത് സാംസൺ ലെയ് ആണ്. ലൈഫ് ഓഫ് കളേഴ്സ് ആണ് കോസ്റ്റിയൂം.