‘ബീച്ചിൽ സിംപിൾ ലുക്കിൽ നടി മഡോണ സെബാസ്റ്റിയൻ, ടാറ്റൂ പൊളിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

‘ബീച്ചിൽ സിംപിൾ ലുക്കിൽ നടി മഡോണ സെബാസ്റ്റിയൻ, ടാറ്റൂ പൊളിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു 2015-ൽ പുറത്തിറങ്ങിയ നിവിൻ പൊളി നായകനായി അൽഫോൺസ് പുത്രേൻ സംവിധാനം ചെയ്ത പ്രേമം. ആ സിനിമയുടെ ഏറ്റവും വലിയ പ്രതേകത അതിൽ മൂന്ന് നായികമാരുണ്ടായിരുന്നു. മൂന്ന് പേരുടെയും ആദ്യത്തെ സിനിമ കൂടിയായിരുന്നു അത്. മൂന്ന് പേരും ഇന്ന് തെന്നിന്ത്യയിൽ ഏറെ തിരക്കുള്ള നായികനടിമാർ കൂടിയാണ്.

അനുപമ പരമേശ്വരൻ, സായി പല്ലവി, മഡോണ സെബാസ്റ്റിയൻ എന്നിവരായിരുന്നു ആ മൂന്ന് പേർ. സിനിമയുടെ ക്ലൈമാക്സിന് 30-40 മിനിറ്റ് മുമ്പ് മാത്രം കാണിക്കുന്ന ഒരാളായിരുന്നു മഡോണ സെബാസ്റ്റിയൻ. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടാൻ മഡോണയ്ക്ക് ആ സമയം കൊണ്ട് സാധിച്ചിട്ടുമുണ്ട്. തെലുങ്കിലും തമിഴിലുമായി ഇപ്പോൾ ഏറെ സജീവമായ നായികയാണ് മഡോണ.

മലയാളത്തിലും അതിന് ശേഷം നിരവധി സിനിമകളിൽ നായികയായി തിളങ്ങിയിട്ടുണ്ട് മഡോണ. ‘കൊമ്പു വന്താച്ച് സിങ്കം ഡാ’ എന്ന സിനിമയാണ് മഡോണയുടെ അവസാനം ഇറങ്ങിയത്. സമൂഹ മാധ്യമങ്ങളിൽ ചില ട്രോളുകൾക്ക് ഇടയൊരുക്കിയ ഒരു സംഭവവും മഡോണയിൽ നിന്ന് ഉണ്ടായിട്ടുണ്ട്. സോണി ലൈവിന് വേണ്ടിയൊരു വെബ് സീരിസിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മഡോണ ഇപ്പോൾ.

ഒരു ബീച്ചിൽ വച്ച് വളരെ സിംപിൾ ലുക്കിൽ ഒരു കിടിലം ഫോട്ടോഷൂട്ടായി വന്നിരിക്കുകയാണ് മഡോണ സെബാസ്റ്റിയൻ. ഉർവശി സേഥിയുടെ പിച്ചികയുടെ ഔട്ട് ഫിറ്റിൽ സുന്ദരിയായിട്ടാണ് മഡോണ തിളങ്ങിയത്. രാഹുൽ രാജ് ആറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. മഡോണയുടെ ടാറ്റൂ ആണ് ആരാധകരിൽ മിക്കവരും ശ്രദ്ധിച്ചത്. “ജീവിതം നിങ്ങൾക്ക് കാറ്റ് നൽകുന്നുവെങ്കിൽ, നിങ്ങളുടെ ചിറകുകൾ വിടർത്തുക..”, മഡോണ കുറിച്ചു.

CATEGORIES
TAGS