‘അതീവ ഗ്ലാമറസ് ലുക്കിൽ ബിഗ് ബോസ് താരം ലോസ്‌ലിയ, ഷൂട്ടിന് രൂക്ഷവിമർശനം..’ – ഫോട്ടോസ് വൈറൽ
മലയാളികൾ മലയാളം ബിഗ് ബോസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണുന്നത് തമിഴ് ബിഗ് ബോസ് ആയിരിക്കും. തമിഴ് ബിഗ് ബോസ് കാണുന്നവർ ഒരുപക്ഷേ മലയാളത്തിനേക്കാൾ ഇഷ്ടപ്പെടുന്നതും തമിഴായിരിക്കും. അവിടെ വരുന്ന മത്സരാർത്ഥികളെല്ലാം മികച്ച പ്രകടനം കാഴ്ച വെക്കാറുണ്ട്. മലയാളത്തിൽ മിക്ക സീസണുകളിൽ അടിയും വഴക്കും ബഹളവും മാത്രമാണ് നടക്കാറുള്ളത്.
തമിഴിലും ഇതെല്ലാമുണ്ടെങ്കിലും ഗെയിം വരുമ്പോൾ അവർ വളരെ നല്ല രീതിയിൽ വളരെ വാശിയോടെ തന്നെ അതിൽ പങ്കെടുക്കാറുണ്ട്. തമിഴ് ബിഗ് ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ലോസ്‌ലിയ മരിയാനേശൻ. അതിലെ മൂന്നാമത്തെ സീസണിലെ മത്സരാർത്ഥിയായിരുന്നു ലോസ്‌ലിയ. ശ്രീലങ്കക്കാരിയായി തമിഴ് വാർത്ത അവതാരകയായിരുന്നു ലോസ്‌ലിയ. നൂറ് ദിനം പൂർത്തിയാക്കുകയും ചെയ്തിരുന്നു.
ഫിനാലെ എപ്പിസോഡിൽ വരെ നിന്ന ലോസ്‌ലിയ മൂന്നാം സ്ഥാനം നേടിയാണ് മടങ്ങിയത്. ലോസ്‌ലിയ, കവിൻ പ്രണയവും ഇവർ രണ്ടു പേരും മറ്റ് നാല് മത്സരാർത്ഥികളടങ്ങിയ സംഘത്തിന്റെ സൗഹൃദവുമെല്ലാം ആ സീസണിൽ പ്രേക്ഷകർ കണ്ടതാണ്. ലോസ്‌ലിയ അതിന് ശേഷം സിനിമയിലും അഭിനയിച്ചു. ഫ്രണ്ട്ഷിപ്പ്, കൂഗിൾ കുട്ടപ്പാ തുടങ്ങിയ സിനിമകളിൽ നായികയായി ലോസ്‌ലിയ അഭിനയിച്ചിരുന്നു.
ബിഗ് ബോസിൽ നാടൻ പെൺകുട്ടിയായി കണ്ട ലോസ്‌ലിയയെയല്ല ഇപ്പോൾ കാണാൻ സാധിക്കുന്നത്. ലോസ്‌ലിയയുടെ ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ട് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇടംപിടിച്ചിരിക്കുകയാണ്. ഇതിന് താഴെ രൂക്ഷമായ വിമർശനമാണ് തമിഴരിൽ നിന്ന് വന്നിരിക്കുന്നത്. അരുൺ പ്രസാത് ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഷിമോണ സ്റ്റാലിന്റെ സ്റ്റൈലിങ്ങിൽ സുഹന്യ ലിംഗത്തിന്റെ ഔട്ട്.ഫിറ്റാണ് താരം ധരിച്ചത്.