‘ഭാര്യമാരായാൽ ഇങ്ങനെ വേണം!! ദിലീപിന് കാവ്യാമാധവൻ നൽകിയ സമ്മാനം കണ്ടോ..’ – ഏറ്റെടുത്ത് ആരാധകർ

മലയാള സിനിമയിലെ ജനപ്രിയ നായകൻ എന്ന് പ്രേക്ഷകർ വിശേഷിപ്പിക്കുന്ന താരമാണ് നടൻ ദിലീപ്. സിനിമയ്ക്ക് പുറത്തും ദിലീപിന്റെ വിശേഷങ്ങൾ അറിയാൻ മലയാളികൾ പ്രതേക ഒരു താല്പര്യം കാണിക്കാറുണ്ട്. അതിന് പ്രധാന കാരണങ്ങളിൽ ഒന്ന് ദിലീപ് വിവാഹം ചെയ്തത് മലയാളത്തിൽ തിളങ്ങി നിന്ന 2 സിനിമ നടിമാരെ ആയിരുന്നു. മഞ്ജു വാര്യരായിരുന്നു ദിലീപിന്റെ ആദ്യ ഭാര്യ. 16 വർഷത്തോളം ഒരുമിച്ച് ജീവിച്ച ഇരുവരും പിന്നീട് വിവാഹബന്ധം വേർപ്പെടുത്തിയിരുന്നു.

പിന്നീട് നടി കാവ്യാമാധവനെ വിവാഹം ചെയ്യുകയും താരജോഡികൾ ജനമനസ്സുകളിൽ കൂടുതൽ സ്ഥാനം നേടുകയും ചെയ്തു. കാവ്യയുമുള്ള വിവാഹബന്ധത്തിലും ദിലീപിന് ഒരു മകളുണ്ട്. ആദ്യ മകൾ മീനാക്ഷിയും ഇളയമകൾ മഹാലക്ഷ്മിയും ദിലീപും കാവ്യയും അമ്മയും അടങ്ങുന്നതാണ് ദിലീപിന്റെ ഇപ്പോഴത്തെ കുടുംബം. ദിലീപിന്റെ അച്ഛൻ പദ്മനാഭൻ പിള്ള വർഷങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു.

ദിലീപിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്ന് ഭാര്യ കാവ്യാ സാധിച്ചു കൊടുത്തിരിക്കുകയാണ്. ദിലീപിന്റെ ഇപ്പോഴത്തെ കുടുംബ ഫോട്ടോയിൽ അച്ഛനെ കൂടി വരച്ച് ചേർത്തിരിക്കുന്ന ഒരു ഫോട്ടോ ദിലീപിന് കാവ്യാ സമ്മാനമായി നൽകിയിരിക്കുകയാണ്. അജില ജെനീഷ് എന്ന ആർട്ടിസ്റ്റാണ് ഇത് തയ്യാറാക്കി നൽകിയത്. അജില തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

അച്ഛനുമൊന്നിച്ച് അവരുടെ ഒരു ഫാമിലി ഫോട്ടോ പോലുമില്ലായിരുന്നുവെന്നും അതിന് വേണ്ടി കാവ്യാ ചേച്ചി തന്നെ കോൺടാക്ട് ചെയ്തുവെന്നും അജില പോസ്റ്റിലൂടെ പങ്കുവച്ചു. ഫോട്ടോ കണ്ടപ്പോൾ ദിലീപിനും അമ്മയ്ക്കും ഒരുപാട് സന്തോഷമായിയെന്നും അമ്മ ഫോട്ടോ നോക്കി ഒരുപാട് നേരം സംസാരിച്ചുവെന്നും അമ്മയുടെ ഓർമ്മ പോലും തിരികെ കിട്ടിയപോലെ തോന്നിയെന്നും കാവ്യാ ചേച്ചി പറഞ്ഞുവെന്ന് അജില പറയുന്നു.