‘ആരാധകരുടെ കാത്തിരിപ്പിന് അവസാനം! സ്വാസികയുടെ ചതുരത്തിൽ ഗാനം പുറത്തിറങ്ങി..’ – വീഡിയോ വൈറൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയായ സ്വാസിക പ്രധാന വേഷത്തിൽ എത്തി തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ചതുരം. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന സിനിമയിൽ സ്വാസിക വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സ്വാസികയുടെ സിനിമ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാണ് ചതുരത്തിലെ സെലീനയെന്ന് പ്രേക്ഷകർ വിലയിരുത്തുന്നു.

റോഷൻ മാത്യു, അലൻസിയർ, ശാന്തി ബാലകൃഷ്ണൻ, ജാഫർ ഇടുക്കി, ലിയോണ ലിഷോയ്, നിഷാന്ത് സാഗർ, ജിലു ജോസഫ് തുടങ്ങിയ താരങ്ങളാണ് സിനിമയിൽ മറ്റ് പ്രധാന റോളുകളിൽ അഭിനയിക്കുന്നത്. സിനിമയുടെ ടീസറുകളും ട്രെയിലറും സമൂഹ മാധ്യമങ്ങളിൽ തരംഗമായപ്പോഴാണ് പ്രേക്ഷകർ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയത്. സിനിമ മികച്ചൊരു അനുഭവമായി പ്രേക്ഷകർക്ക് മാറുകയും ചെയ്തു.

വിജയകരമായ മൂന്നാം വാരത്തിലേക്ക് കടന്ന ചതുരം, ഈ കഴിഞ്ഞ ദിവസമാണ് ജി.സി.സിയിൽ റിലീസ് ചെയ്തത്. അവിടുന്നും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമ കണ്ട പ്രേക്ഷകർ ഏറെ കാത്തിരുന്ന ചതുരത്തിൽ റാണി എന്ന പാട്ട് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. പ്രശാന്ത് പിള്ള സംഗീതം നിർവഹിച്ചിരിക്കുന്ന പാട്ട് പാടിയിരിക്കുന്നത് സിത്താര കൃഷ്ണകുമാറും ശ്രീരാഗ് സജിയും ചേർന്നാണ്.

സ്വാസിക തന്നെയാണ് ഗാനരംഗത്തിൽ നിറഞ്ഞ് നിൽക്കുന്നത്. സെലീന എന്ന കഥാപാത്രത്തിന്റെ യഥാർത്ഥ മുഖം കാണിച്ചിരുന്ന ഗാനം കൂടിയാണ്. ചതുരംഗത്തിൽ റാണിയായി സ്വാസിക നിറഞ്ഞാടിയ പാട്ട് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പാട്ടിനും മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. സിത്താരയുടെ ശബ്ദത്തിന്റെ ഭംഗി തന്നെയാണ് മലയാളികൾ സൂചിപ്പിക്കുന്നത്. ജെന്നിഫർ എന്ന സിനിമയാണ് സ്വാസികയുടെ ഇനി വരാനുള്ളത്.