‘ജീവിതം നിങ്ങളെ തളർത്തുമ്പോൾ!! ജിം വർക്ക്ഔട്ട് ഷൂട്ടുമായി ഗായിക അഭയ ഹിരണ്മയി..’ – ഫോട്ടോസ് വൈറൽ

ഇന്ന് സിനിമയിൽ അഭിനയിക്കുന്ന അഭിനേതാക്കളെ പോലെ പിന്നണി ഗായകർക്കും സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഉണ്ടാവുന്ന കാഴ്ച നമ്മൾ കണ്ടിട്ടുണ്ട്. പുതുതലമുറയിലെ മികച്ച ഗായികമാരിൽ ഒരാളായ സിത്താരയുടെ പേരിൽ സമൂഹ മാധ്യമങ്ങളിൽ ധാരാളം ഫാൻ പേജുകളാണ് ഉള്ളത്. അതുപോലെ തന്നെ മറ്റു നടിമാർക്കും ഇതേപോലെ കടുത്ത ആരാധകരുണ്ട്. മിക്കവരും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.

നടിമാരെ പോലെ തന്നെ ഗായികമാരും സമൂഹ മാധ്യമങ്ങളിൽ ഫോട്ടോഷൂട്ടുകൾ ചെയ്ത അത് പങ്കുവെക്കാറുണ്ട്. മിക്കപ്പോഴും അത് മലയാളികളുടെ ശ്രദ്ധനേടാറുമുണ്ട്. ഒരുപാട് സിനിമകളിൽ പാടിയിട്ടില്ലെങ്കിൽ കൂടിയും ആരാധകരുള്ള ഒരു ഗായികയാണ് അഭയ ഹിരണ്മയി. ടു കണ്ടറീസ് എന്ന സിനിമയിലെ ഗാനത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അഭയ.

അഭയ ഇപ്പോഴിതാ തന്റെ ജിം വർക്ക് ഔട്ട് ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്. ഉദയംപേരൂരിലെ ബോഡി ഫിറ്റ് എന്ന ജിമ്മിൽ വച്ചാണ് ഷൂട്ട് നടത്തിയിരിക്കുന്നത്. ഹോട്ട് ലുക്കിലാണ് അഭയയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. “ഞാൻ ആരാണെന്ന് ഞാൻ ഇഷ്ടപ്പെടുന്നു.. കാഠിന്യം ആത്മാവിലും ആസക്തിലുമാണ്, പേശികളിലല്ല! ജീവിതം നിങ്ങളെ തളർത്തുമ്പോൾ, വ്യായാമം ചെയ്യുക..”, ചിത്രങ്ങൾക്ക് ഒപ്പം അഭയ കുറിച്ചു.

ശരീരഭാരം കുറയ്ക്കുന്നതിൽ അല്ല കാര്യം, ഫിറ്റായി ഇരിക്കുക എന്നതാണ് പ്രധാനമെന്ന് ആരാധകരും അഭിപ്രായം പങ്കുവെക്കുന്നു. നേരത്തെയും അഭയ വർക്ക് ഔട്ട് ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരു ഫോട്ടോ ഷൂട്ട് നടത്തുന്നത്. മിഥുൻ വി.ജെ, വിവേക് രഞ്ജൻ എന്നിവർ ചേർന്നാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.