‘കാണികളെ കൈയിലെടുത്ത് ബോളിവുഡ് സുന്ദരി ജാൻവി കപൂർ, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

അന്തരിച്ച ബോളിവുഡ് ഇതിഹാസ താരനായിക ശ്രീദേവിയുടെ നിർമാതാവായ ബോണി കപൂറിന്റെയും മകളും നടിയുമായ താരമാണ് ജാൻവി കപൂർ. അമ്മയെ പോലെ തന്നെ ബോളിവുഡ് അടക്കിഭരിക്കാൻ തയാറെടുക്കുകയാണ് ജാൻവി. അമ്മയുടെ മരണശേഷം സിനിമയിലേക്ക് എത്തിയ ജാൻവി ഇതിനോടകം തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. ദഡാക് എന്ന സിനിമയിലൂടെയാണ് ജാൻവി സിനിമയിലേക്ക് എത്തുന്നത്.

അതിന് ശേഷം ഗോസ്റ്റ് സ്റ്റോറീസ്, ഗുൻജൻ സകസേന തുടങ്ങിയ സിനിമകളിലൂടെ ജനമനസ്സുകളിൽ ഇടം പിടിച്ച ജാൻവിയുടെ ഏറ്റവും പുതിയ ചിത്രമായ മിലി ഈ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. മലയാള ചിത്രമായ ഹെലന്റെ റീമേക്ക് കൂടിയാണ് മിലി. ഇവിടെ അന്ന ബെൻ അവതരിപ്പിച്ച കഥാപാത്രത്തെയാണ് ജാൻവി ബോളിവുഡിൽ എത്തിയപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.

അഭിനയം പോലെ തന്നെ തന്നെ താൻ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് സ്റ്റേജ് ഷോകൾ എന്ന് ഇൻസ്റ്റാഗ്രാമിലൂടെ ജാൻവി പങ്കുവച്ചിരിക്കുകയാണ്. സ്റ്റേജ് ഷോയിൽ നൃത്തം ചെയ്യുന്ന ഫോട്ടോസാണ് ജാൻവി പോസ്റ്റ് ചെയ്തത്. “ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട 2 സ്ഥലങ്ങൾ, ക്യാമറയ്ക്ക് മുന്നിലും സ്റ്റേജിലും..”, എന്ന ക്യാപ്ഷനോടെയാണ് ജാൻവി സ്റ്റേജിൽ ഡാൻസ് ചെയ്യുന്ന ചിത്രങ്ങൾ പങ്കുവച്ചത്.

ഗ്ലാമറസ് ഡ്രെസ്സിലായിരുന്നു ജാൻവിയുടെ ഡാൻസ്. കാണികളുടെ ഹൃദയം കവർന്നതുപോലെ തന്നെ ജാൻവി പോസ്റ്റിലൂടെ ആരാധകരുടെ മനസ്സും കീഴടക്കിയിരിക്കുകയാണ്. ബാവൽ, മിസ്റ്റർ ആൻഡ് മിസ്സിസ് മഹി എന്നീ സിനിമകളാണ് അടുത്തതായി ജാൻവിയുടെ അടുത്ത സിനിമകൾ. ശ്രീദേവി മരിച്ച അതെ വർഷത്തിൽ തന്നെയായിരുന്നു ജാൻവി കപൂറിന്റെ ബോളിവുഡ് അരങ്ങേറ്റം.