‘ജന്മദിനാശംസകൾ എന്റെ പ്രിയേ!! ഭാര്യയ്ക്ക് പിറന്നാൾ ചുംബനം നൽകി എം.ജി ശ്രീകുമാർ..’ – ഫോട്ടോസ് വൈറൽ

നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ പാടിയ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ ഗായകനാണ് എം.ജി ശ്രീകുമാർ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി 35000-ൽ അധികം ഗാനങ്ങൾ എം.ജി ശ്രീകുമാർ പാടിയിട്ടുണ്ട്. ഇത് കൂടാതെ സംഗീത സംവിധായകനായും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. 1983-ൽ പുറത്തിറങ്ങിയ കൂലി എന്ന സിനിമയിലാണ് എം.ജി ശ്രീകുമാർ ആദ്യമായി പാടിയത്.

കഴിഞ്ഞ 40 വർഷത്തിനിടയിൽ എം.ജി മനോഹരമായ ശബ്ദത്തിലൂടെ ഒരുപാട് പേരുടെ മനസ്സ് കീഴടക്കിയിട്ടുണ്ട്. മോഹൻലാൽ സിനിമകളിൽ എം.ജിയുടെ പാട്ട് വേണമെന്ന് ഒരു സമയത്ത് പ്രേക്ഷകർ ആഗ്രഹം പ്രകടിപ്പിക്കാറുണ്ടായിരുന്നു. മോഹൻലാലിൻറെ ശബ്ദത്തിനോട് സാമ്യമുള്ള വോയിസ് ആയിരുന്നു എം.ജിയുടേത്. അതുകൊണ്ട് തന്നെ ആ കോമ്പിനേഷനിൽ ധാരാളം സൂപ്പർഹിറ്റ്‌ ഗാനങ്ങളും ഉണ്ടായിട്ടുണ്ട്.

2000-ൽ ആണ് എം.ജി ശ്രീകുമാർ വിവാഹിതയാവുന്നതെങ്കിലും അതിന് മുമ്പ് തന്നെ എം.ജി ഭാര്യ ലേഖയുമായി ലിവിങ് ടുഗതർ റിലേഷനിൽ ആയിരുന്നു. കൊല്ലൂർ മൂകാംബികയിൽ വച്ചായിരുന്നു എം.ജിയുടെ വിവാഹം. ഇരുവരും തമ്മിലുള്ള ബന്ധവും പ്രേക്ഷകർക്ക് ഏറ്റവും അടുത്തറിയാവുന്ന ഒന്നാണ്. എം.ജിയുടെ കൂടെ എപ്പോഴും ലേഖയെ കാണാൻ കഴിയുമായിരുന്നു. ഒരു റൊമാന്റിക് കപ്പിൾ തന്നെയാണ് ഇരുവരുമെന്ന് ഇപ്പോഴും സൂചിപ്പിക്കുന്നു.

ഇപ്പോഴിതാ ഭാര്യയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുകയാണ് എം.ജി ശ്രീകുമാർ. “ജന്മദിനാശംസകൾ എന്റെ പ്രിയേ.. ദൈവം നിന്നെ സന്തോഷം, ആരോഗ്യം, സമ്പത്ത് എന്നിവയാൽ അനുഗ്രഹിക്കട്ടെ.. ഒത്തിരി ഇഷ്ടം..”, ശ്രീകുമാർ ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് കുറിച്ചു. ജന്മദിനത്തിൽ ഇരുവരും ഒരുമിച്ച് ഗുരുവായൂരിൽ ദർശനം നടത്തുകയും ചെയ്തു.