‘എന്തൊരു മനോഹരമായ പുഞ്ചിരി!! സാരിയിൽ ക്യൂട്ട് ലുക്കിൽ നടി നിമിഷ സജയൻ..’ – ഫോട്ടോസ് വൈറൽ

സുരാജ് വെഞ്ഞാറമൂടിന്റെ നായികയായി അഭിനയിച്ചുകൊണ്ട് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലെ ഗംഭീരപ്രകടനത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ ഒരാളാണ് നടി നിമിഷ സജയൻ. അതിന് ശേഷം സിനിമയിൽ വളരെ ശക്തമേറിയ സ്ത്രീ കഥാപാത്രങ്ങൾ ചെറിയ പ്രായത്തിൽ തന്നെ അഭിനയിച്ചിട്ടുള്ള നിമിഷ സിനിമയ്ക്ക് പുറത്തും തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ ഉറച്ചുനിൽക്കുന്ന ഒരാളാണ്.

നിമിഷയ്ക്ക് ആ നിലപാടുകളുടെ പേരിൽ ഒരുപാട് ഹേറ്റേഴ്സുണ്ട്. പക്ഷേ നിമിഷ അതിനൊന്നും മുഖവിലയ്ക്ക് എടുക്കാറില്ല. സിനിമയിൽ നല്ല വേഷങ്ങളിലൂടെ പലർക്കുമുള്ള മറുപടി നിമിഷ കൊടുക്കാറുണ്ട്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ പോലെയുള്ള സിനിമകളിലെ നിമിഷയുടെ പ്രകടനം മാത്രം മതി, താരത്തിന്റെ അഭിനയ മികവ് തിരിച്ചറിയാൻ. ഒരു തെക്കൻ തല്ല് കേസാണ് നിമിഷയുടെ അവസാനമായി ഇറങ്ങിയത്.

റിലീസ് പല തവണ മാറ്റിവച്ച തുറമുഖമാണ് ഇനി ഇറങ്ങാനുള്ള നിമിഷയുടെ ചിത്രം. ഇത് കൂടാതെ ഒരു ഹിന്ദി, ഇംഗ്ലീഷ് ചിത്രവും താരത്തിന്റെ ഷൂട്ടിംഗ് നടക്കുന്നുണ്ട്. ഈ കഴിഞ്ഞ ദിവസം ജിഎസ്ടി വെട്ടിപ്പ് നടത്തിയെന്ന ഒരു ആരോപണം താരത്തിന്റെ പേരിൽ വന്നിരുന്നു. സോഷ്യൽ മീഡിയയിലൂടെ സന്ദീപ് വാര്യരാണ് തെളിവുകൾ പുറത്തുവിട്ടത്. ഇതിനോട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതെ സമയം നിമിഷ വിവാദങ്ങൾക്ക് ഇടയിലും സാരിയിൽ അതിസുന്ദരിയായി തിളങ്ങിയിരിക്കുന്ന തന്റെ പുതിയ ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ്. ഓറഞ്ചും കറുപ്പ് കോമ്പിനേഷനുള്ള സാരിയിൽ അതിസുന്ദരിയായിട്ടാണ് താരത്തിനെ കാണാൻ സാധിക്കുന്നത്. എന്തൊരു മനോഹരമായ പുഞ്ചിരി ആണെന്നും സാരിയിൽ ക്യൂട്ട് ആണെന്നും ചിലർ ചിത്രങ്ങൾക്ക് താഴെ കമന്റ് ഇട്ടിട്ടുണ്ട്.


Posted

in

by