‘ചുവപ്പ് ഗൗണിൽ അതീവ ഗ്ലാമറസ് ലുക്കിൽ നടി ലിയോണ, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

‘കലികാലം’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി ലിയോണ ലിഷോയ്. സിനിമ, സീരിയൽ താരമായ ലിഷോയുടെ മകളാണ് ലിയോണ. മമ്മൂട്ടി ചിത്രമായ ജവാൻ ഓഫ് വെള്ളിമലയിൽ അഭിനയിച്ച ശേഷമാണ് ലിയോണയെ മലയാളികൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്. അതിന് ശേഷം നിരവധി സിനിമകളിൽ ലിയോണ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

ആൻമരിയ കലിപ്പിലാണ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേമായ വേഷം അവതരിപ്പിച്ച ലിയോണ, മായനദി, മറഡോണ, അതിരൻ, ഇഷഖ്, അന്വേഷണം, ട്വന്റി വൺ ഗ്രാംസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ, ജീത്തു ജോസഫ് ഒന്നിച്ച 12-ത് മാൻ എന്ന സിനിമയിലും ലിയോണ വളരെ പ്രധാനപ്പെട്ട ഒരു റോളിൽ അഭിനയിച്ചിരുന്നു. ചതുരമാണ് അവസാനം ഇറങ്ങിയ ലിയോണയുടെ ചിത്രം.

റാം, ജിന്ന് തുടങ്ങിയ സിനിമകളാണ് ഇനി ലിയോണയുടെ പുറത്തിറങ്ങാനുള്ളത്. ഇതിൽ ജിന്ന് ഈ വരുന്ന ഡിസംബർ 30-ന് റിലീസ് ആവുകയാണ്. സൂപ്പർഹിറ്റായ ചതുരത്തിന് ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ഇറങ്ങുന്ന ചിത്രത്തിൽ സൗബിൻ ഷാഹിറാണ് പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്. ‘താര കോശി’ എന്ന കഥാപാത്രത്തെയാണ് ലിയോണ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

അതേസമയം ലിയോണ ചെയ്ത ഗ്ലാമറസ് ലുക്ക് ഫോട്ടോഷൂട്ട് ആരാധകരുടെ ശ്രദ്ധനേടുകയാണ്. ചുവപ്പ് ഗൗണിൽ അതിസുന്ദരിയായി തിളങ്ങിയ ലിയോണയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് അവിനാഷാണ്. രശ്മി മുരളീധരനാണ് സ്റ്റൈലിംഗ്. ലക്ഷ്മി ജൂവലറിക്ക് വേണ്ടിയാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ഫെമി ആന്റണിയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. പാരീസ് പ്രെറ്റിന്റെ ഗൗണാണ് ലിയോണ ഇട്ടിരിക്കുന്നത്.

CATEGORIES
TAGS