‘തൂവെള്ള ഗൗണിൽ മാലാഖയെ പോലെ നടി ലിയോണ, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

‘തൂവെള്ള ഗൗണിൽ മാലാഖയെ പോലെ നടി ലിയോണ, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

സിനിമ-സീരിയൽ താരമായ നടൻ ലിഷോയുടെ മകളും അച്ഛന്റെ പാത പിന്തുടർന്ന് അഭിനയത്തിലേക്ക് തന്നെ എത്തുകയും ചെയ്ത ഒരാളാണ് നടി ലിയോണ ലിഷോയ്. കഴിഞ്ഞ പത്ത് വർഷത്തോളമായി അഭിനയ രംഗത്ത് തുടരുന്ന ഒരാളാണ് ലിയോണ. 2012-ൽ റിലീസായ കലികാലം എന്ന ചിത്രത്തിലാണ് ലിയോണ ആദ്യമായി അഭിനയിക്കുന്നത്. ജവാൻ ഓഫ് വെള്ളിമല എന്ന സിനിമയിൽ ആദ്യമായി നായികയായി.

നോർത്ത് 24 കാതം, റെഡ് വൈൻ, ഹരം തുടങ്ങിയ സിനിമകളിൽ ചെറിയ റോളുകളിൽ ലിയോണ അഭിനയിച്ചിരുന്നു. 2016-ൽ ഇറങ്ങിയ ആൻമരിയ കലിപ്പിലാണ് എന്ന സിനിമയാണ് ലിയോണയുടെ കരിയർ മാറ്റിമറിച്ചത്. അതിൽ തെരേസ റോയ് എന്ന കഥാപാത്രമായി തിളങ്ങിയ ലിയോണയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചു. മായനദിയിലെ സമീറ എന്ന കഥാപാത്രവും ശ്രദ്ധേയമായിരുന്നു.

മറഡോണ, ഇഷ്.ഖ്, വൈറസ്, അന്വേഷണം, 21 ഗ്രാംസ് തുടങ്ങിയ സിനിമകളിൽ ലിയോണ അഭിനയിച്ചിരുന്നു. മോഹൻലാലിന് ഒപ്പമുള്ള ഈ വർഷം ഇറങ്ങിയ 12-ത് മാൻ എന്ന സിനിമയിലെ ഫിദ എന്ന കഥാപാത്രം ഏറെ പ്രശംസകൾ നേടിയിരുന്നു. വരയൻ എന്ന സിനിമയാണ് ലിയോണയുടെ അവസാനം പുറത്തിറങ്ങിയത്. റാം, ജിന്ന് എന്നീ സിനിമകളാണ് ലിയോണയുടെ ഇനി ഇറങ്ങാനുള്ളത്.

ഫിദ തരംഗമായതോടെ സമൂഹ മാധ്യമങ്ങളിലും ലിയോണയ്ക്ക് ഫോളോവേഴ്സ് കൂടിയിരുന്നു. ഇപ്പോഴിതാ തൂവെള്ള നിറത്തിലെ ഒരു ഗൗണിൽ ചെയ്ത മനോഹരമായ ഒരു ഷൂട്ടിലെ ചിത്രങ്ങൾ ലിയോണ പങ്കുവച്ചിരിക്കുകയാണ്. ഡ്രാപ് സ്റ്റോറീസിന്റെ സ്റ്റൈലിങ്ങിൽ ജ്യോതി ബുട്ടോളയാണ് താരത്തിന് മേക്കപ്പ് ചെയ്തത്. നൊസ്റ്റാൾജിയ ഇവന്റസ്‌ ആണ് ലിയോണയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

CATEGORIES
TAGS