‘അൻപത് കഴിഞ്ഞെന്ന് കണ്ടാൽ പറയുമോ!! സാരിയിൽ അടാർ ലുക്കിൽ നടി രമ്യ കൃഷ്ണൻ..’ – ഫോട്ടോസ് വൈറൽ

ബാഹുബലി എന്ന ബ്രഹ്മണ്ഡ സിനിമയെന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്ന ആദ്യ പേരുകളിൽ ഒന്നാണ് രാജമാത ശിവഗാമി ദേവി. ബാഹുബലിയുടെ അമ്മയായി നിറഞ്ഞാടിയ ശിവഗാമി ദേവിയെ അവതരിപ്പിച്ചത് തെന്നിന്ത്യയുടെ സ്വന്തം നടി രമ്യ കൃഷ്ണൻ ആയിരുന്നു. രമ്യയുടെ സിനിമ കരിയറിലെ ഏറ്റവും മികച്ച റോളുകളിൽ ഒന്നുകൂടിയായിരുന്നു ബാഹുബലിയിലെ ശിവഗാമി ദേവി.

നേരം പുലരുമ്പോൾ എന്ന മലയാള സിനിമയിലാണ് രമ്യ ആദ്യം അഭിനയിച്ചത്. ആദ്യ ചിത്രം അതായിരുന്നെങ്കിലും ആദ്യം റിലീസ് ആയത് തമിഴിലെ വെള്ളൈ മനസ്സു എന്ന ചിത്രമായിരുന്നു. 37 വർഷത്തോളമായി സിനിമയിൽ തുടരുന്ന രമ്യ കൃഷ്ണൻ, തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമായി വളരുകയും ചെയ്തു. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെയാണ് വെള്ളിത്തിരയിൽ രമ്യ അവതരിപ്പിച്ചത്.

തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലും രമ്യ കൃഷ്ണൻ അഭിനയിച്ചിട്ടുണ്ട്. ഒരു ഗ്ലാമറസ് നായിക എന്ന ലേബലിൽ രമ്യ പലപ്പോഴും അറിയപ്പെട്ടിട്ടുണ്ട്. മലയാളത്തിൽ ആകാശഗംഗ 2 ആണ് രമ്യയുടെ അവസാനമായി പുറത്തിറങ്ങിയത്. അതുപോലെ മലയാളത്തിൽ മോഹൻലാലിന് ഒപ്പമാണ് രമ്യ കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ളത്. ഇന്നും തെന്നിന്ത്യയിൽ ഏറെ തിരക്കുള്ള നടിമാരിൽ ഒരാളായി രമ്യയുണ്ട്. പല നടിമാരും പ്രായമാകുമ്പോൾ അമ്മ വേഷങ്ങളിൽ ഒതുങ്ങി പോകാറുണ്ട്.

രമ്യയ്ക്ക് ഇന്നും നായികയായി അഭിനയിക്കാനുള്ള ലുക്കുണ്ട്. രമ്യയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ അതിന് ഉദാഹരണമാണ്. ടോറാണി എന്ന ക്ലോത്തിങ് ബ്രാൻഡിന് വേണ്ടി രമ്യയുടെ സാരിയിലുള്ള ഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. 50 വയസ്സ് കഴിഞ്ഞെന്ന് ഫോട്ടോ കണ്ടാൽ പറയുകില്ല. പ്രീതം ജുകൾക്കറാണ് സ്റ്റൈലിംഗ് ചെയ്തത്. ആരിഫ് മിൻഹാസ് ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. നിഷി സിംഗാണ് രമ്യയ്ക്ക് മേക്കപ്പ് ചെയ്തത്.