‘അർദ്ധരാത്രിയിൽ ഹരിതയ്ക്ക് ഒപ്പം കലക്കൻ ഡാൻസുമായി നടി റെബേക്ക സന്തോഷ്..’ – വീഡിയോ വൈറൽ

സിനിമയിലും സീരിയലുകളിലും ബാലതാരമായി അഭിനയിച്ച് മലയാളികളുടെ ശ്രദ്ധനേടി പിന്നീട് വലിയ വേഷങ്ങളിൽ അഭിനയിച്ച് പ്രിയങ്കരിയായി മാറിയ താരമാണ് നടി റെബേക്ക സന്തോഷ്. ഏഷ്യാനെറ്റിൽ കുഞ്ഞിക്കൂനൻ എന്ന സീരിയലിലാണ് റെബേക്ക ആദ്യമായി അഭിനയിക്കുന്നത്. തിരുവമ്പാടി തമ്പാൻ എന്ന സിനിമയിലൂടെ ബിഗ് സ്ക്രീനിലും ബാലതാരമായി തുടക്കം കുറിക്കുകയും ചെയ്തിരുന്നു.

സൂര്യ ടി.വിയിലെ മിഴി രണ്ടിലും എന്ന സീരിയലിലൂടെയാണ് വലിയ റോളുകളിലേക്ക് റെബേക്ക എത്തുന്നത്. അത് കഴിഞ്ഞ് നീർമാതളം എന്ന പരമ്പരയിൽ റെബേക്ക അഭിനയിച്ചു. ഏഷ്യാനെറ്റിൽ കസ്തൂരിമാനിലെ കാവ്യയാണ് റെബേക്കയുടെ കരിയറിൽ വലിയ വഴിത്തിരിവായി മാറി. ആ പരമ്പര വലിയ ഹിറ്റാവുകയും ചെയ്തിരുന്നു. ധാരാളം പുരസ്കാരങ്ങളും കസ്തൂരിമാനിലെ കാവ്യയായി അഭിനയിച്ചതിന് റെബേക്കായ്ക്ക് ലഭിച്ചു.

ടേക്ക്-ഓഫ്, ഒരു സിനിമാക്കാരൻ, മിന്നാമിങ്ങ്, സ്നേഹക്കൂട് തുടങ്ങിയ സിനിമകളിലും റെബേക്ക അഭിനയിച്ചിട്ടുണ്ട്. സരിഗമപ എന്ന പ്രോഗ്രാമിൽ അവതാരകയായും റെബേക്ക തിളങ്ങിയിട്ടുണ്ട്. സൂര്യ ടി.വിയിൽ ഇപ്പോൾ സംപ്രേക്ഷണം ചെയ്യുന്ന കളിവീട് എന്ന പരമ്പരയിലാണ് റെബേക്ക അഭിനയിക്കുന്നത്. സംവിധായകനായ ശ്രീജിത്ത് വിജയനുമായി 2021-ൽ വിവാഹിതയാവുകയും ചെയ്തിരുന്നു റെബേക്ക.

അതെ സമയം കസ്തൂരിമാൻ സീരിയലിലെ ശ്രീക്കുട്ടി എന്ന കഥാപാത്രമായി തിളങ്ങിയ നടി ഹരിത നായർക്ക് ഒപ്പം ഇപ്പോൾ ട്രെൻഡിങ്ങിൽ നിൽക്കുന്ന തമിഴ് പാട്ടിന് നടുറോഡിൽ അർദ്ധരാത്രിയിൽ കിടിലൻ ഡാൻസ് ചെയ്തിരിക്കുകയാണ് റെബേക്ക. പൊളിച്ചടുക്കി രണ്ടുപേരുമെന്നാണ് ആരാധകർ കമന്റ് ചെയ്തത്. “നമുക്ക് രാത്രി നൃത്തം ചെയ്യാം..” എന്ന ക്യാപ്ഷനോടെയാണ് ഹരിതയ്ക്ക് ഒപ്പമുള്ള വീഡിയോ റെബേക്ക പോസ്റ്റ് ചെയ്തത്.