‘ഈഫൽ ടവറിന് മുന്നിൽ നിന്ന് ഹൻസികയെ പ്രൊപ്പോസ് ചെയ്ത ബിസിനെസ് പങ്കാളി..’ – യെസ് പറഞ്ഞ് താരം

ഹിന്ദി സിനിമകളിൽ ബാലതാരമായി അഭിനയിച്ച് തന്റെ കരിയർ ആരംഭിച്ച് പിന്നീട് തെലുങ്കിൽ അല്ലു അർജുന്റെ നായികയായി അരങ്ങേറി ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരസുന്ദരിയാണ് ഹൻസിക മൊട്വാനി. 2007-ൽ ഇറങ്ങിയ ദേശമുദുരു എന്ന തെലുങ്ക് ചിത്രത്തിലാണ് ഹൻസിക അല്ലുവിന്റെ നായികയായി അഭിനയിച്ചത്. ആ സിനിമ മലയാളത്തിലും ഡബ് ചെയ്ത ഹീറോ എന്ന പേരിൽ റിലീസ് ചെയ്തിട്ടുണ്ട്.

തെലുങ്കിൽ തന്നെ ബില്ലയിലും ഹൻസിക നായികയായി. ധനുഷിന്റെ നായികയായി മാപ്പിള എന്ന സിനിമയിൽ അഭിനയിച്ച് തമിഴിലും അരങ്ങേറി താരം. തെന്നിന്ത്യയിൽ ഒട്ടാകെ സിനിമകൾ ചെയ്തുവരുന്ന ഹൻസിക മലയാളത്തിലും ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായി അഭിനയിച്ച വില്ലൻ എന്ന ചിത്രത്തിലാണ് ഹൻസിക തിളങ്ങിയത്. അതിൽ വിശാലിന് ഒപ്പമുള്ള കഥാപാത്രമായിരുന്നു.

തമിഴിലെ സൂപ്പർസ്റ്റാറുകളുടെ നായികയായി തിളങ്ങിയ ഹൻസിക കൂടുതൽ അഭിനയിച്ചിട്ടുള്ളതും അവിടെ തന്നെയാണ്. 31-കാരിയായ ഹൻസിക വിവാഹിതയാകാൻ പോകുന്നുവെന്ന് വാർത്തയാണ് പുറത്തുവരുന്നത്. മുംബൈയിലെ പ്രമുഖ വ്യവസായിയും താരത്തിന്റെ ബിസിനെസ് പങ്കാളിയുമായ സുഹൈൽ കതൂരിയയുമായിട്ടാണ് വിവാഹിതയാകാൻ പോകുന്നത്. സുഹൈൽ താരത്തിനെ പ്രൊപ്പോസ് ചെയ്തു.

പാരീസിലെ ഈഫൽ ടവറിന് മുന്നിൽ നിന്നുമാണ് സുഹൈൽ ഹൻസികയെ പ്രൊപ്പോസ് ചെയ്തത്. ഹൻസിക യെസ് പറയുകയും ചെയ്തിട്ടുണ്ട്. സുഹൈൽ പ്രൊപ്പോസ് ചെയ്യുന്നതിന്റെ ചിത്രങ്ങൾ ഹൻസിക ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. “ഇപ്പോഴും എപ്പോഴും..” എന്ന ക്യാപ്ഷനോടെയാണ് ഹൻസിക ഫോട്ടോസ് പങ്കുവച്ചത്. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ഹൻസികയ്ക്ക് ആശംസകൾ അറിയിച്ച് കമന്റുകൾ ഇട്ടിരിക്കുന്നത്.

CATEGORIES
TAGS Love