‘അടിമുടി പക്കാ മാസ്സ്!! ഷാരൂഖ് ഖാന്റെ ഗംഭീര തിരിച്ചുവരവ്, പഠാൻ ടീസർ പുറത്തിറങ്ങി..’ – വീഡിയോ കാണാം

ഇന്ത്യൻ സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ഷാരൂഖ് ഖാൻ നായകനായി എത്തുന്ന പഠാൻ. സിദ്ധാർഥ് ആനന്ദ് വാർ എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന സിനിമയാണ് പഠാൻ. നാല് വർഷങ്ങൾക്ക് ശേഷം ഒരു ഷാരൂഖ് ചിത്രം വീണ്ടും തിയേറ്ററിലേക്ക് എത്തുന്ന എന്ന പ്രതേകതയും ഈ സിനിമയ്ക്കുണ്ട്. 2018-ൽ ഇറങ്ങിയ സീറോ ആണ് ഷാരൂഖ് നായകനായ അവസാന റിലീസ്.

റോക്കറ്ററി, ബ്രഹ്മാസ്ത്ര: ഒന്നാം ഭാഗം-ശിവ എന്നീ സിനിമകളിൽ അതിഥി വേഷങ്ങളിൽ ഷാരൂഖ് ഖാൻ അഭിനയിച്ചിട്ടുണ്ടായിരുന്നു. അവസാനം നായകനായി എത്തിയ സീറോ തിയേറ്ററുകളിൽ വമ്പൻ പരാജയമായിരുന്നു. അതിന് ശേഷം സിനിമ തിരഞ്ഞെടുക്കുന്നതിൽ ഷാരൂഖ് പ്രതേക ശ്രദ്ധ കൊടുത്തിരുന്നുവെന്ന് വാർത്തകൾ ഉണ്ടായിരുന്നു. അത് കഴിഞ്ഞാണ് പഠാൻ അന്നൗൺസ് ചെയ്തത്.

ഇപ്പോഴിതാ പഠാന്റെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. പ്രതീക്ഷകൾ തെറ്റിക്കാതെ ഒരു ഗംഭീര ടീസർ തന്നെയാണ് ഷാരൂഖിന്റെ ജന്മദിനമായ ഇന്ന് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഷാരുഖ് പത്താൻ എന്ന കഥാപാത്രമായി നടത്തുന്ന ഒരു മാസ്സ് പ്രകടനം തന്നെയായിരിക്കുമെന്ന് ടീസറിൽ നിന്ന് വ്യക്തമാണ്. ദീപിക പദുകോൺ ആണ് ഷാരൂഖിന്റെ നായികയായി ഇതിൽ അഭിനയിക്കുന്നത്.

ജോൺ എബ്രഹാമാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. സൽമാൻ ഖാനും ഹൃതിക് റോഷനും സിനിമയിൽ അതിഥി റോളുകളിൽ അഭിനയിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുമുണ്ട്. അതുകൊണ്ട് തന്നെ ഷാരൂഖിന്റെ ഒരു ഗംഭീര തിരിച്ചുവരവ് ആയിരിക്കും പഠാൻ എന്ന് ആരാധകർ കരുതുന്നത്. ഷാരൂഖിന്റെ ജന്മദിനത്തിൽ താരത്തിനെ കാണാൻ പതിവ് പോലെ വീടിന് മുന്നിൽ ആളുകൾ തടിച്ചുകൂടിയിരുന്നു. അടുത്ത വർഷം ജനുവരി 23-നാണ് പഠാൻ തിയേറ്ററുകളിൽ എത്തുന്നത്.