‘ബീച്ച് ഗേളായി വീണ്ടും നടി മൃദുല മുരളി!! ഇന്തോനേഷ്യയിൽ അവധി ആഘോഷിച്ച് താരം..’ – ഫോട്ടോസ് കാണാം

‘ബീച്ച് ഗേളായി വീണ്ടും നടി മൃദുല മുരളി!! ഇന്തോനേഷ്യയിൽ അവധി ആഘോഷിച്ച് താരം..’ – ഫോട്ടോസ് കാണാം

ഒരുപാട് സിനിമകളിൽ നായികയായി ഒന്നും അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി മൃദുല മുരളി. മോഹൻലാൽ നായകനായി എത്തിയ റെഡ് ചിലീസ് എന്ന സിനിമയിലാണ് മൃദുല ആദ്യമായി അഭിനയിക്കുന്നത്. ജീവൻ ടി.വിയിലെ ഡയൽ ആൻഡ് സീ എന്ന പ്രോഗ്രാമിൽ കുട്ടി അവതാരകയായി തുടക്കം കുറിച്ച ഒരാളാണ് മൃദുല മുരളി.

സഹോദരനും നടനുമായ മിഥുൻ മുരളിയ്ക്ക് ഒപ്പമായിരുന്നു മൃദുല ആ പ്രോഗ്രാം അവതരിപ്പിച്ചത്. അതിന് ശേഷം മലയാളത്തിലും തമിഴിലും നിരവധി പരസ്യചിത്രങ്ങളിൽ മൃദുല ഭാഗമായി. ‘കൺകളും കവിപാടുതെ’ എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കരിയർ ആരംഭിച്ചു. പക്ഷേ ആ സിനിമ 2012-ലാണ് റിലീസായത്. അതിന് മുമ്പ് തന്നെ മലയാളത്തിൽ റെഡ് ചിലീസ് 2009-ൽ ഇറങ്ങിയിരുന്നു.

എൽസമ്മ എന്ന ആൺകുട്ടി, അയാൾ ഞാനല്ല, ശിഖാമണി തുടങ്ങിയ മലയാള സിനിമകളിലും കുറച്ച് തമിഴ് ചിത്രങ്ങളിലും രാഗദേശ് എന്ന ഹിന്ദി ചിത്രത്തിലും മൃദുല അഭിനയിച്ചിട്ടുണ്ട്. ധാരാളം ടെലിവിഷൻ ഷോകളിൽ അവതാരകയായും മൃദുല തിളങ്ങിയിട്ടുണ്ട്. ആഡ് ഫിലിം ഡയറക്ടറായ നിതിൻ വിജയുമായി 2020-ൽ വിവാഹിതയാവുകയും ചെയ്തിരുന്നു. എറണാകുളം സ്വദേശിനിയാണ് മൃദുല.

അതെ സമയം ഭർത്താവിന് ഒപ്പം വെക്കേഷൻ മൂഡിലാണ് താരം. ഇൻഡോനേഷ്യയിലെ ഏറെ ശ്രദ്ധ ആകർഷിച്ച ബാലിയിലേക്കാണ് ഇരുവരും അവധി ആഘോഷിക്കാൻ പോയത്. ഒരു ബീച്ച് ഗേളായി അവിടെ നിന്നുള്ള ചിത്രങ്ങൾ മൃദുല പങ്കുവച്ചിട്ടുമുണ്ട്. ഭർത്താവ് നിതിൻ എടുത്ത മൃദുലയുടെ അതിമനോഹരമായ ഒരു ഹോട്ട് ലുക്ക് ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ അദ്ദേഹം പങ്കുവച്ചിട്ടുമുണ്ട്.

CATEGORIES
TAGS