‘പന്ത്രണ്ട് കൊല്ലം ഒപ്പം ജീവിച്ച അഭയയെ കുറിച്ച് ഒരു ദുഖവും ഇല്ലല്ലോ..’ – കമന്റ് ഇട്ടവന് മറുപടി കൊടുത്ത് ഗോപി സുന്ദർ

സംഗീത സംവിധായകനായി വർഷങ്ങളോളം സിനിമ രംഗത്ത് നിൽക്കുന്ന ഒരാളാണ് ഗോപി സുന്ദർ. ഇപ്പോൾ മലയാളത്തിനേക്കാൾ അന്യഭാഷകളിലാണ് ഗോപി സുന്ദർ കൂടുതൽ സജീവമായി നിൽക്കുന്നത്. ഗായികയായ അമൃത സുരേഷുമായി ഒന്നിച്ച് ജീവിക്കാൻ തീരുമാനം എടുത്തത് ഈ വർഷമായിരുന്നു. സമൂഹ മാധ്യമങ്ങളിൽ ആ തീരുമാനത്തിന് കുറിച്ച് പങ്കുവച്ചപ്പോൾ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു.

ഇപ്പോഴും അതിന് കുറവൊന്നും വന്നിട്ടില്ല. കഴിഞ്ഞ പന്ത്രണ്ട് വർഷമായി തനിക്ക് ഒപ്പം ഉണ്ടായിരുന്ന വളർത്തു നായയുടെ മരണത്തിൽ ഗോപി സുന്ദർ പങ്കുവച്ച പോസ്റ്റിന് താഴെയും ചിലർ മോശം കമന്റുകളായി എത്തിയിരിക്കുകയാണ്. “വളരെ ഭാരപ്പെട്ട മനസ്സോടെയാണ് ഇത് എഴുതുന്നത്.. അത് ആർക്കെങ്കിലും മനസ്സിലാകുമോ എന്ന് എനിക്ക് ഉറപ്പില്ല.. എന്റെ കുടുംബാംഗങ്ങളിലൊരാൾ, ഞാൻ അവളെ പൂർണ്ണമായും അംഗമായി അഭിസംബോധന ചെയ്യണം, ഒരു വളർത്തുമൃഗമല്ല, ഞങ്ങളെ വിട്ടുപോയി.

എന്റെ ആദ്യത്തെ വളർത്തുമൃഗമായതിനാൽ ഞാൻ അവൾക്ക് ‘ഹിയാഗോ’ എന്ന് പേരിട്ടു. 12 വർഷം എന്റെ ജീവിതത്തിൽ അവൾ എന്നോടൊപ്പം ഉണ്ടായിരുന്നു.. ചെന്നൈയിലെ മറീന ബീച്ചിലേക്കായിരുന്നു അവളുടെ ആദ്യ ചുവടുകൾ. എന്നോടും എന്റെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും അവൾ വലിയ അടുപ്പത്തിലായിരുന്നു. ഞങ്ങളുടെ ഹൃദയങ്ങളിൽ അവൾ സ്ഥാനം വഹിച്ചു. റെസ്റ്റ് ഇൻ പീസ് ഹിയാഗോ..”, വേദനയോടെ ഗോപി സുന്ദർ കുറിച്ചു.

പരിഹാസവും മോശം കമന്റുകൾ ഇടുന്നവരും ഈ പോസ്റ്റ് ഒഴിവാക്കുക എന്ന് എടുത്തു എഴുതുകയും ചെയ്തിരുന്നു ഗോപിസുന്ദർ. എന്നിട്ടും അതിന് താഴെ ഒരാൾ മോശം കമന്റ് ഇട്ടപ്പോൾ അതിന് മറുപടി കൊടുക്കുകയും ചെയ്തു. “പന്ത്രണ്ട് കൊല്ലം ഒപ്പം ജീവിച്ച അഭയയെ കുറിച്ച് ഒരു ദുഖവും ഇല്ലല്ലോ..” എന്നായിരുന്നു കമന്റ്. മറ്റുള്ളവരുടെ ജീവിതത്തിൽ അഭിപ്രായം പറയുക എന്നത് മലയാളികളുടെ സ്ഥിരം പരിപാടിയാണ്. കമന്റിന് എന്തായാലും ഗോപി സുന്ദർ തന്നെ മറുപടി കൊടുത്തു.

“നിന്നോടൊക്കെ എന്ത് പറയാനാണ് സലീമേ.. നിനക്ക് എന്റെ ദുഖത്തിൽ പങ്കുചേരാനാണോ ഈ ചോദിക്കുന്നത്..”, ഗോപി സുന്ദർ മറുപടി കൊടുത്തു. ഗോപി സുന്ദറിന് പിന്തുണയുമായി ചിലർ കമന്റ് ഇടുകയും ചെയ്തു. ഇങ്ങനെയുള്ളവർ മറുപടി കൊടുക്കാതിരിക്കുക എന്നായിരുന്നു പലരും പറഞ്ഞത്. അപ്പൻ ജീവിച്ചിരുന്നിട്ടും സ്നേഹം കിട്ടാത്ത രണ്ട് ആൺമക്കളുടെ വേദനയും ഊഹിക്കാൻ കഴിയുന്നതിനും അപ്പുറമാണ് എന്നായിരുന്നു മറ്റൊരു കമന്റ്. ഇതിനും ഗോപിസുന്ദർ മറുപടി നൽകിയിട്ടുണ്ട്.