‘യാത്രകൾ മധുരപലഹാരം പോലെ!! മൈസൂർ ചുറ്റിക്കറങ്ങി നടി ഗ്രേസ് ആന്റണി..’ – ഫോട്ടോസ് വൈറൽ

‘യാത്രകൾ മധുരപലഹാരം പോലെ!! മൈസൂർ ചുറ്റിക്കറങ്ങി നടി ഗ്രേസ് ആന്റണി..’ – ഫോട്ടോസ് വൈറൽ

ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഇറങ്ങിയ ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് നടി ഗ്രേസ് ആന്റണിയുടേത്. അതിലെ കോളേജിൽ ജൂനിയറായി എത്തി സീനിയേഴ്സ് റാഗ് ചെയ്യുന്ന കഥാപാത്രമായിരുന്നു ഗ്രേസ് അവതരിപ്പിച്ചിരുന്നത്. പൊട്ടിച്ചിരിപ്പിച്ച ടീന എന്ന ആ കഥാപാത്രത്തെ അത്ര പെട്ടന്ന് മലയാളി പ്രേക്ഷകർ മറന്നിട്ടുണ്ടാവുകയുമില്ല.

ലക്ഷ്യം, മാച്ച് ബോക്സ്, ജോർജേട്ടൻസ് പൂരം, സകലകലാശാല തുടങ്ങിയ സിനിമകളിൽ അതിന് ശേഷം ഗ്രേസ് അഭിനയിച്ചു. ഫഹദ് ഫാസിൽ, ഷൈൻ നിഗം എന്നിർ അഭിനയിച്ച കുമ്പളങ്ങി നൈറ്റിസിൽ ഫഹദിന്റെ ഭാര്യയുടെ റോളിൽ അഭിനയിച്ച് കൈയടി നേടിയ ഗ്രേസിനെ തേടി കൂടുതൽ നല്ല കഥാപാത്രങ്ങൾ എത്തി. കുമ്പളങ്ങി നൈറ്റിസിലെ സിമി എന്ന റോൾ വളരെ മനോഹരമായിട്ടാണ് അവതരിപ്പിച്ചത്.

തമാശ, പ്രതി പൂവൻകോഴി, ഹലാൽ ലവ് സ്റ്റോറി, സാജൻ ബേക്കറി, കനകം കാമിനി കലഹം തുടങ്ങിയ സിനിമകളിൽ ഗ്രേസ് അതിന് ശേഷം അഭിനയിച്ചിട്ടുണ്ട്. പത്രോസിന്റെ പടപ്പുകൾ എന്ന സിനിമയിലാണ് അവസാനമായി ഗ്രേസ് അഭിനയിച്ചത്. സണ്ണി വെയ്ൻ നായകനാകുന്ന അപ്പനാണ് ഗ്രേസിന്റെ അടുത്ത സിനിമ. സിനിമകളിൽ അഭിനയിക്കുന്നതിനോടൊപ്പം തന്നെ യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഗ്രേസ്.

കർണാടകയിലെ കുർഗും മൈസൂരുമെല്ലാം യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങൾ ഇപ്പോഴിതാ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുകയാണ് ഗ്രേസ്. മൈസൂർ പാലസ് സന്ദർശിക്കുകയും കൂർഗിൽ ആനയെ കണ്ടതിന്റെ സന്തോഷവുമെല്ലാം ചിത്രങ്ങൾ കാണാൻ സാധിക്കും. ഷോർട്സ് പോലെയുള്ള ഡ്രെസ്സുകളിൽ പൊളി ലുക്കിലാണ് ഗ്രേസ്. യാത്രകൾ മധുരപലഹാരം പോലെയാണെന്ന് ക്യാപ്ഷനാണ് ഗ്രേസ് നൽകിയത്.

CATEGORIES
TAGS