‘തെരുവ് തോറും സോപ്പ് വിറ്റാണ് ഇപ്പോൾ ജീവിക്കുന്നത്, നരസിംഹത്തിലെ നായിക ഐശ്വര്യ..’ – ഞെട്ടലോടെ പ്രേക്ഷകർ

മോഹൻലാലിന്റെ നരസിംഹം എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ഐശ്വര്യ. ജാക്ക് പൊട്ട്, ബട്ടർഫ്ലൈസ് തുടങ്ങിയ സിനിമകളിൽ അതിന് മുമ്പ് താരം നായികയായി അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷക ശ്രദ്ധനേടിയത് നരസിംഹത്തിലൂടെയാണ്. ഒളിയമ്പുകൾ എന്ന സിനിമയിലാണ് താരം മലയാളത്തിൽ ആദ്യമായി അഭിനയിച്ചത്. തമിഴ്, തെലുങ്ക് സിനിമകളിലായിരുന്നു ആദ്യം കാലഘട്ടത്തിൽ ഐശ്വര്യ നായികയായത്.

തെന്നിന്ത്യൻ നടി ലക്ഷ്മിയുടെ മകൾ കൂടിയാണ് ഐശ്വര്യ. തമിഴിലാണ് താരം കൂടുതൽ അഭിനയിച്ചിട്ടുള്ളത്. നരസിംഹത്തിൽ അഭിനയിച്ചതോടെ ഒരുപാട് ആരാധകരെയും താരത്തിന് ലഭിച്ചിരുന്നു. കുറച്ച് നാളുകളായി ഐശ്വര്യ സിനിമയിൽ അത്ര സജീവമല്ല. നിരവധി സിനിമകളിൽ സജീവമായി അഭിനയിച്ച ഐശ്വര്യയുടെ യഥാർത്ഥ ജീവിതകഥ അറിഞ്ഞാൽ ഒരുപക്ഷേ പ്രേക്ഷകരെ ഏറെ വിഷമിപ്പിക്കുന്നതായിരിക്കും.

ജോലിയില്ലതിനാൽ ഇപ്പോൾ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നതെന്ന് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ വെളിപ്പെടുത്തിയിരിക്കുകയാണ്. തെന്നിന്ത്യൻ സിനിമ ലോകത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ഒരു നായിക നടിയായിരുന്ന താരത്തിൽ നിന്ന് വന്നിരിക്കുന്നത്. കണ്ണുകൾ നിറഞ്ഞാണ് ഐശ്വര്യ അത് പറയുന്നതെങ്കിലും തനിക്ക് അതിൽ സന്തോഷമേയുള്ളൂവെന്ന് താരം പറയുന്നു.

“ഇപ്പോൾ എനിക്ക് ജോലിയില്ല. ആരേലും ജോലി തന്നാൽ നല്ലതായിരിക്കും. സാമ്പത്തികമായി ഒന്നുമില്ല. ഒരാഴ്ചയായി തെരുവുകൾ തോറും സോപ്പ് വിറ്റാണ് ഞാൻ ജീവിക്കുന്നത്. അതിൽ എനിക്ക് കുഴപ്പമില്ല. എന്റെ വീട്ടിൽ ഞാൻ മാത്രമേയുള്ളൂ. മകൾ വിവാഹം കഴിഞ്ഞു പോയി. ഷൂട്ടിംഗ് കിട്ടിയാൽ നല്ലതായിരിക്കും. ഡോർ ടു ഡോർ സോപ്പ് വിൽക്കുന്നത് എത്ര കഷ്ടപ്പാടാണെന്ന് എനിക്ക് മനസ്സിലായി. പക്ഷേ എനിക്ക് അത് ചെയ്യാൻ പറ്റുന്നുണ്ട്. ഞാൻ ഹാപ്പിയാണ്. ജീവിതത്തിലെ പ്രതിസന്ധികളാണ് ഇത്.

ഇതും താണ്ടിമുന്നോട്ട് പോകും ഞാൻ. എനിക്ക് ഒരു ജോലി ചെയ്യാനും മടിയില്ല. നിങ്ങളുടെ ഓഫീസിൽ ജോലി തന്നാൽ അതും സ്വീകരിക്കും. അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ കാശും മേടിച്ച് ഞാൻ തിരികെപോകും. അതിൽ എന്താണ് തെറ്റ്.. എത്ര പേരാണ് അങ്ങനെ ജോലിക്ക് പോയി മക്കളെ വലിയ ആളുകളാക്കിയിരിക്കുന്നത്. സിനിമയല്ല എന്നെ വളർത്തിയത്. ടെലിവിഷൻ സീരിയലുകളാണ്. ഒരു മെഗാസീരിയൽ ലഭിച്ചാൽ ഞാൻ സാമ്പത്തികമായി സ്റ്റേബിളാകും.