‘ഞങ്ങളുടെ ബന്ധം അധികം മുന്നോട്ട് പോവില്ല, ഞാനും മോണിക്കയും പിരിയുന്നു..’ – ബിഗ് ബോസ് താരം ജാസ്മിൻ എം മൂസ

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഇടയിൽ ഒരുപാട് ആരാധകരുള്ള ഒരു പ്രോഗ്രാമാണ് ബിഗ് ബോസ്. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും സംപ്രേക്ഷണം ചെയ്യുന്ന ഒരു പ്രോഗ്രാമാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൽ അവതകരനായി എത്തുന്നത് മോഹൻലാലാണ്. ബിഗ് ബോസ് മലയാളത്തിന്റെ നാലാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഏകദേശം 80 ദിവസത്തിന് അടുത്ത് എപ്പിസോഡുകളും കഴിഞ്ഞു.

കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ വിജയിയെ അറിയാനും സാധിക്കും. ബിഗ് ബോസിന്റെ ഈ സീസണിലൂടെ മലയാളികൾക്ക് സുപരിചിതയായ ഒരാളാണ് ജാസ്മിൻ എം മൂസ. ഫൈനലിൽ എത്തുമെന്ന് പ്രേക്ഷകർ കരുതിയിരുന്ന ഒരാളാണ് ജാസ്മിൻ. പക്ഷേ വളരെ അപ്രതീക്ഷിതവും പ്രേക്ഷകരെ ഞെട്ടിക്കുകയും ചെയ്തുകൊണ്ട് ഷോയിൽ നിന്ന് ജാസ്മിൻ പിന്മാറിയിരുന്നു.

ഷോയിൽ നിന്ന് പുറത്തിറങ്ങിയ ജാസ്മിൻ എതിരെ സമൂഹ മാധ്യമങ്ങളിൽ ഒരുപാട് വിമർശനങ്ങളും മോശം കമന്റുകളും വന്നിരുന്നു. ഷോയിൽ നിൽക്കുമ്പോൾ തന്നെ ജാസ്മിൻ തനിക്ക് ഒരു കാമുകി ഉണ്ടെന്നും മോണിക്ക എന്നാണു പേരുമെന്നുമൊക്ക വെളിപ്പെടുത്തിയിരുന്നു. ഒന്നര വർഷത്തോളമായി തങ്ങൾ ഒരുമിച്ചാണ് താമസിക്കുന്നത് എന്നുമെല്ലാം ജാസ്മിൻ ഷോയിൽ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഷോയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം തനിക്ക് നേരിടേണ്ടി വന്ന വിമർശനങ്ങൾക്ക് മോണിക്കയും പഴികേൾക്കേണ്ടി വന്നെന്നും അതുകൊണ്ട് തങ്ങൾ പിരിയുകയാണെന്നും ജാസ്മിൻ ഇൻസ്റ്റാഗ്രാമിൽ ലൈവിൽ വന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ജാസ്മിന്റെ വാക്കുകൾ, “നിങ്ങൾക്ക് എല്ലാവർക്കും മോണിക്കയെ കുറിച്ച് അറിയാമല്ലോ.. കഴിഞ്ഞ ഒന്നര വർഷമായി ഞാനും മോണിക്കയും പങ്കാളികളാണ്. ബിഗ് ബോസിലേക്ക് പോകുന്ന സമയത്ത് ഒരു കുടുംബമായി നിന്ന് മോണിക്ക മാത്രമായിരുന്നു.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി എനിക്കും മോണിക്കക്കും എതിരെ സോഷ്യൽ മീഡിയയിൽ സൈബർ ബുള്ളിങ് നടക്കുകയാണ്. ബിഗ് ബോസിൽ വന്നതുകൊണ്ട് ഞാൻ അനുഭവിക്കുകയാണ്. അതുപോലെ തന്നെ ഇതിലൊന്നും ഒരു പാർട്ടും അല്ലാത്ത മോണിക്കയും അനുഭവിക്കുകയാണ്. അത് അവൾ അർഹിക്കുന്നതല്ല. ഈ സാഹചര്യത്തിൽ ഞാനും മോണിക്കയും ഒന്നിച്ച് തുടർന്ന് പോകുന്നത് ബുദ്ധിമുട്ടാണ്. ഇത്രയും വെറുപ്പും കളിയാക്കലും ഒന്നും അവൾ അർഹിക്കുന്നില്ല. അതുകൊണ്ട് അവളുമായി ബ്രെക്ക് അപ്പ് ആകാൻ തീരുമാനിച്ചു..”, ജാസ്മിൻ വീഡിയോയിലൂടെ വെളിപ്പെടുത്തി.