‘യോഗ പരിശീലനം നടത്തി മംത മോഹൻദാസ്, അസാമാന്യ മെയ്‌വഴക്കമെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

‘യോഗ പരിശീലനം നടത്തി മംത മോഹൻദാസ്, അസാമാന്യ മെയ്‌വഴക്കമെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി മംത മോഹൻദാസ്. സിനിമ വലിയ വിജയമായിരുന്നില്ലെങ്കിൽ കൂടിയും മംതയുടെ പ്രകടനം എടുത്തുപറയേണ്ട ഒന്നായിരുന്നു. പ്രതീക്ഷകൾ തെറ്റിക്കാതെ തന്നെ മംതയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുകയും ചെയ്തു. അതും മലയാളത്തിലെ മൂന്ന് സൂപ്പർസ്റ്റാറുകളുടെ ചിത്രങ്ങളിലും മംത ഒന്നിന് പിറകെ ഒന്നായി അഭിനയിച്ചു.

ബസ് കണ്ടക്ടർ, ലങ്ക, ബാബ കല്യാണി, ബിഗ് ബി തുടങ്ങിയ സൂപ്പർസ്റ്റാർ സിനിമകളിൽ മംതയ്ക്ക് തിളങ്ങാൻ സാധിച്ചതോടെ തമിഴിൽ നിന്ന് അവസരങ്ങൾ വന്നു. പിന്നീട് തെലുങ്കിലും കന്നഡയിലും മംത അഭിനയിച്ചു. പാസഞ്ചർ, കഥ തുടരുന്നു, അൻവർ തുടങ്ങിയ സിനിമകളിലൂടെ കരുത്തുറ്റ കഥാപാത്രങ്ങൾ ചെയ്യാനും തനിക്ക് സാധിക്കുമെന്ന് മംത തെളിയിച്ചു. എല്ലാ തരം റോളുകൾ ചെയ്യാനും മംതയ്ക്ക് സാധിക്കുകമായിരുന്നു.

പൊതുവേ മലയാള സിനിമയിൽ കോമഡി ചെയ്യാൻ സാധിക്കുന്ന നടിമാർ വളരെ കുറവാണ്. ആ കാര്യത്തിലും മംത ഒരുപിടി മുന്നിൽ നിന്നു. മൈ ബോസ്, ടു കൺട്രിസ് തുടങ്ങിയ സിനിമകളിൽ കോമഡി ടച്ചുള്ള നായികയായി തകർത്ത് അഭിനയിച്ചു മംത. ജീവിതത്തിൽ പല പ്രതിസന്ധി ഘട്ടങ്ങളും തരണം ചെയ്ത മുന്നോട്ട് വന്ന ഒരാളാണ് മംത. 9, ഫോറൻസിക്, ഭ്രമം, മ്യാവു തുടങ്ങിയ അടുത്തിറങ്ങിയ സിനിമകളിലും മംത അഭിനയിച്ചിട്ടുണ്ട്.

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ അഭിനയിച്ച ‘ജന ഗണ മന’യാണ് മംതയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. 37-കാരിയായ മംത ഫിറ്റ്‌നെസ് ശ്രദ്ധിക്കുന്ന ഒരാളാണ്. ജിമ്മിലെ വർക്ക്ഔട്ടുകൾ പുറമേ യോഗ പരിശീലിക്കുന്ന ഒരാളുകൂടിയാണ് മംത. യോഗ ചെയ്യുന്നതിന്റെ ഒരു വീഡിയോ മംത ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ പങ്കുവച്ചിരുന്നു. മംതയ്ക്ക് അസാമാന്യ മെയ്‌വഴക്കം ആണെന്നാണ് ആരാധകർ പറയുന്നത്.

CATEGORIES
TAGS