‘വിക്രത്തിലെ ഫഹദിന്റെ നായികയല്ലേ ഇത്!! അനഘയ്ക്ക് ഒപ്പം ഡാൻസുമായി ഗായത്രി..’ – വീഡിയോ വൈറൽ

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കമൽഹാസൻ നായകനായി എത്തിയ വിക്രം സിനിമ തിയേറ്ററുകളിൽ ഇപ്പോഴും നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ്. കമൽഹാസന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമയായി ഇതിനോടകം വിക്രം മാറി കഴിഞ്ഞു. മലയാളികൾക്കും അഭിമാനിക്കാൻ കഴിയുന്ന ഒരുപിടി അഭിനേതാക്കൾ സിനിമയിലുണ്ട് എന്നതാണ് മറ്റൊരു പ്രതേകത.

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് ഫഹദ് ഫാസിൽ, ചെമ്പൻ വിനോദ്, നരേൻ, ഹരീഷ് പേരടി, കാളിദാസ് ജയറാം തുടങ്ങിയവർ സിനിമയിൽ പ്രധാന റോളുകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ ഫഹദ് ഫാസിലിന്റെ നായികയായി അഭിനയിച്ചത് തമിഴ് സിനിമയിലൂടെ സുപരിചിതയായ നടി ഗായത്രി ശങ്കർ ആയിരുന്നു. 2012 മുതൽ സിനിമയിൽ സജീവമായി അഭിനയിക്കുന്ന ഒരാളാണ് ഗായത്രി.

2012-ൽ പുറത്തിറങ്ങിയ 18 വയസ്സ് എന്ന സിനിമയിലെ ഗായത്രി എന്ന റോളിൽ അഭിനയിച്ച് തുടങ്ങി ഇന്ന് വിക്രത്തിലെ ഗായത്രി എന്ന പേരിലെ റോളിൽ തന്നെ അഭിനയിച്ച് ശ്രദ്ധനേടിയിരിക്കുകയാണ് ഗായത്രി. വിജയ് സേതുപതിയുടെ നായികയായി ‘നടുവുള കൊഞ്ചം പാക്കാത്ത കാനോം’ എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ് ഗായത്രി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.

വിജയ് സേതുപതിയുടെ തന്നെ വേറെയും സിനിമകളിൽ ഗായത്രി അഭിനയിച്ചിട്ടുണ്ട്. സിനിമ ഇറങ്ങിയ സോഷ്യൽ മീഡിയയിൽ ഇപ്പോഴിതാ ഗായത്രിയുടെ ഒരു ഡാൻസ് വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കരിക്കിന്റെ സീരിസിലൂടെ സുപരിചിതയായ അനഘ മരിയ വർഗീസിനൊപ്പം ഡാൻസ് ചെയ്യുന്ന വീഡിയോയാണ് വൈറലാവുന്നത്. അനഘയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.


Posted

in

by