‘സൗന്ദര്യത്തെ വർണിക്കാൻ വാക്കുകളില്ലായെന്ന് ആരാധകർ..’ – നടി ഗൗരി കൃഷ്ണന്റെ ഫോട്ടോഷൂട്ട് വൈറൽ
ടെലിവിഷൻ പരമ്പരകളുടെ കാര്യത്തിൽ വളരെ പെട്ടന്ന് തന്നെ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച സീരിയലിലാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പൗർണമിതിങ്കൾ. കഴിഞ്ഞ വർഷം ആരംഭിച്ച സീരിയൽ വളരെ കുറച്ച് മാസങ്ങൾക്ക് ഉള്ളിൽ തന്നെ റേറ്റിംഗിൽ മുൻപന്തിയിൽ എത്തിയിരുന്നു. നടി ഗൗരി കൃഷ്ണനാണ് പൗർണമിയെ തിരശീലയിൽ അവതരിപ്പിച്ചത്.
സീരിയൽ പ്രേക്ഷകരുടെ അർഹിച്ച അംഗീകാരം ലഭിച്ചതോടെ ഗൗരിക്ക് ആരാധകർ ഏറെയുണ്ടാവുകയും ചെയ്തു. പൗർണമിയുടെ ഭർത്താവായി അഭിനയിക്കുന്ന വിഷ്ണു നായരും ഒപ്പുമുള്ള കോമ്പിനേഷൻ സീനുകൾക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കാറുള്ളത്. നിത്യജീവിതത്തിൽ ഒരു ഭാര്യയും ഭർത്താവും എങ്ങനെയാവണമെന്ന് സീരിയലിലൂടെ ഇരുവരും കാണിച്ചു തരുന്നു.
സീത, എന്ന് സ്വന്തം ജാനി തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ച് കൊണ്ടായിരുന്നു ഗൗരിയുടെ സീരിയൽ ജീവിതത്തിനുള്ള തുടക്കം കുറിച്ചത്. പെൺകുട്ടികൾ ഒരുപാട് പേരാണ് ഗൗരിയുടെ ആരാധകരായി ഉള്ളത്. അതിന് ഏറ്റവും വലിയ കാരണങ്ങളിൽ ഒന്ന് ഗൗരി സീരിയലിൽ ഇടുന്ന വേഷമാണ്. കൂടുതലായി സാരിയിലാണ് പൗർണമി എന്ന കഥാപാത്രം കാണുന്നത്.
സീരിയലിൽ ഇത്രയും ലുക്കുള്ള മറ്റൊരു നടി ടെലിവിഷൻ രംഗത്ത് ഇപ്പോൾ വേറെയില്ല എന്നാണ് ആരാധകരുടെ കണ്ടെത്തൽ. അതുകൊണ്ട് തന്നെ പെൺകുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള വസ്ത്രങ്ങളിൽ ഒന്നായ സാരി ധരിച്ച് ഗൗരി ഇൻസ്റ്റാഗ്രാമിലും ഫോട്ടോസ് പങ്കുവെക്കാറുണ്ട്. മഹിളാരത്‌നം മാഗസിന്റെ കവർ ഫോട്ടോഷൂട്ടിന്റെ ഭാഗമായി ഇത്തരത്തിൽ സാരിയിലാണ് വീണ്ടും ഗൗരി എത്തിയത്.
ലൈറ്റ് ഗ്രീൻ സാരിയും അതുപോലെ മിഡ് ഡാർക്ക് നീല കളർ ബ്ലൗസും ഇട്ടുകൊണ്ടാണ് ഗൗരി പുതിയ ഫോട്ടോഷൂട്ടിൽ എത്തിയത്. സാരിക്ക് ചേരുന്ന രീതിയിൽ പച്ച-നീല കുപ്പിവളകളും അതുപോലെ കഴുത്തിൽ കട്ടിമാലയും ഇട്ടാണ് മഹിളരത്‌നത്തിന്റെ കവർ പേജിൽ ഗൗരി എത്തിയത്. ഫാഷൻ ഫോട്ടോഗ്രാഫറായ ആനന്ദ് കോവളമാണ് ഫോട്ടോസ് എടുത്തത്. നടി മെറിൻ ഫിലിപ്പും ഗൗരിക്കൊപ്പം കവർ ഫോട്ടോയുടെ ഭാഗമായിട്ടുണ്ട്.