‘ഗില്ലി സിനിമയിൽ വിജയ്‌യുടെ അനിയത്തിയുടെ ഇപ്പോഴത്തെ ലുക്ക് കണ്ടോ..’ – ഫോട്ടോസ് വൈറലാകുന്നു

‘ഗില്ലി സിനിമയിൽ വിജയ്‌യുടെ അനിയത്തിയുടെ ഇപ്പോഴത്തെ ലുക്ക് കണ്ടോ..’ – ഫോട്ടോസ് വൈറലാകുന്നു

മലയാള സിനിമയിലെ നടന്മാർക്ക് കിട്ടുന്ന അതെ സ്വീകാര്യതയും ബോക്സ് ഓഫീസ് ഹിറ്റുകളും കേരളത്തിൽ അന്യഭാഷാ സിനിമകളിലെ നടന്മാർക്ക് ലഭിക്കാറുണ്ട്. കേരളത്തിലുള്ള സിനിമ പ്രേക്ഷകർക്ക് മാത്രമാണ് ഇത്തരത്തിൽ എല്ലാ ഭാഷകളിലെ സിനിമകളെയും ഒരേപോലെ ആസ്വദിക്കാൻ സാധിക്കുന്നത്. ഇവിടെത്തെ സൂപ്പർസ്റ്റാറുകൾക്ക് ഉള്ളതുപോലെ തന്നെ ഫാൻസ്‌ അസോസിയേഷനുകൾ അവർക്കുമുണ്ട്.

അത്തരത്തിൽ കേരളത്തിൽ ഒരു കാലത്ത് ഒരുപാട് ഓടിയ ഒരു സിനിമയാണ് വിജയ് നായകനായി അഭിനയിച്ച ഗില്ലി എന്ന ചിത്രം. ഒരുപക്ഷേ വിജയ്ക്ക് കേരളത്തിൽ ഇത്രത്തോളം ആരാധകരെ ഉണ്ടാക്കി കൊടുത്ത സിനിമ ഗില്ലി ആയിരിക്കും. മഹേഷ് ബാബു അഭിനയിച്ച ഒക്കഡു എന്ന തെലുഗ് ചിത്രത്തിന്റെ റീമേക്കാണ് ഗില്ലി എങ്കിലും കേരളത്തിൽ ഗില്ലിയാണ് കൂടുതൽ ഓളമുണ്ടാക്കിയത്.

വിജയ്, തൃഷ, പ്രകാശ് രാജ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ അഭിനയിച്ചത്. ഇവരുടെ മൂന്ന് പേരുടെ കഥാപാത്രത്തോളം പ്രേക്ഷകർ ഇഷ്ടപ്പെട്ട മറ്റൊരു കഥാപാത്രമുണ്ട് ഗില്ലിയിൽ. അത് സിനിമയിൽ വിജയുടെ അനിയത്തിയായി അഭിനയിച്ച നാൻസി ജെനിഫറിനാണ്. ഒരു പക്ഷേ ആ പേര് പറഞ്ഞാൽ പ്രേക്ഷകർ ആളെ മനസ്സിലാവില്ല. വേലുവിന്റെ അനിയത്തി ഭുവി എന്ന് പറഞ്ഞാൽ കൂടുതൽ മനസിലാകും.

ജെന്നിഫർ 40-ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇതിൽ കൂടുതലും ബാലതാരമായി അഭിനയിച്ച സിനിമകളാണ്. തോഴ എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ചെങ്കിലും നായികയായി സിനിമകളിൽ അധികം വിജയിച്ചില്ല. വിജയ് ടി.വി, സൺ ടി.വി തുടങ്ങിയ ചാനലുകളിൽ ഒരുപാട് പ്രോഗ്രാമുകളിൽ അവതാരകയായി തിളങ്ങിയിട്ടുണ്ട് ജെന്നിഫർ.

ജെന്നിഫർ ഇപ്പോഴും സിനിമ മേഖലയിൽ തന്നെ സജീവമായി മറ്റൊരു രീതിയിൽ തുടരുകയാണ്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായും നാച്ചുറൽ ജോയ് എന്ന പേരിൽ ഒരു ഹെർബൽ കമ്പനി ഓൺലൈനിൽ നടത്തി വരുന്നുമുണ്ട്. ഇത് കൂടാതെ യൂട്യൂബിൽ സ്വന്തമായി വീഡിയോസ് പങ്കുവെക്കുന്ന ഒരാളുകൂടിയാണ് ഇപ്പോഴത്തെ ജെന്നിഫർ.

CATEGORIES
TAGS