‘കറുപ്പ് താ എനക്ക് പുടിച്ച കളറ്, സാരിയിൽ അതീവ സുന്ദരിയായി അവതാരക ഗോപിക..’ – ഫോട്ടോസ് വൈറൽ
ഏഷ്യാനെറ്റിലെ ബിഗ് ബോസ് കഫേ എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അവതാരകയാണ് ഗോപിക ഗോപകുമാർ. കുറച്ച് വർഷങ്ങളിൽ അവതരണ രംഗത്ത് തുടരുന്ന ഗോപിക ഏഷ്യാനെറ്റ്, കൈരളി, അമൃത ടി.വി, സൂര്യ തുടങ്ങിയ ഒട്ടുമിക്ക പ്രമുഖ ചാനലുകളിലും അവതാരകയായി തിളങ്ങിയിട്ടുണ്ട്.
2016-ലെ ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ് ഹോസ്റ്റ് ചെയ്തത് ഗോപിക ആയിരുന്നു. ഇത് കൂടാതെ നിരവധി സ്റ്റേജ് ഷോകളിലും പ്രോഗ്രാമുകളും അവതാരകായിട്ടുണ്ട് ഗോപിക. ഏഷ്യാനെറ്റിലെ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഭാഗമായി നടക്കുന്ന ലൈവ് പരിപാടിയായ ബി.ബി. കഫേയിൽ വന്ന ശേഷമാണ് ഗോപികയെ കുറച്ചുകൂടെ ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്.
മറ്റു അവതാരകരെക്കാൾ വേറിട്ട അവതരണ രീതിയാണ് ഗോപികയെ വ്യത്യസ്ത ആകുന്നത്. പ്രേക്ഷകരുമായി ബി.ബി കഫേയിൽ ലൈവ് ആയി സംവദിക്കുന്നത് കൊണ്ട് തന്നെ ഒരുപാട് ആരാധകരും ഗോപികയ്ക്ക് അതിന് ശേഷമുണ്ടായി. പരിപാടിയുടെ ഓരോ എപ്പിസോഡുകളിലും പ്രേക്ഷകർ പറയുന്ന അതെ കാര്യം മനസ്സിലാക്കി മറുപടി പറയുകയും അതുവഴി പ്രേക്ഷകപ്രീതി സമ്പാദിക്കുകയും ചെയ്തു ഗോപിക.
സോഷ്യൽ മീഡിയയിൽ സജീവമായ ഗോപിക ഈ കഴിഞ്ഞ ദിവസങ്ങളിൽ പോസ്റ്റ് ചെയ്ത ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. കറുപ്പ് സാരി ധരിച്ച് ബീച്ചിൽ സ്റ്റൈലിഷ് പോസുകൾ നൽകി നിൽക്കുന്ന ഗോപികയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഗോപിക തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ ഫോട്ടോസ് പങ്കുവച്ചിട്ടുള്ളത്.
ദുൽകിഫിൽ ഫൈസലാണ് മനോഹരമായ ഈ ഗോപികയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത്. സുമേഷ് മുരളിയാണ് താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത്. എന്നാൽ അടുത്ത സീസൺ തുടങ്ങുമ്പോൾ മത്സരാർത്ഥി ആയോ അതോ വീണ്ടും ബി.ബി കഫേയുടെ അവതാരകായോ വരുമോ എന്നാണ് ഇപ്പോൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.