‘ദേവാസുരത്തിലെ രേവതിയുടെ അനിയത്തി, നടി സീത ഇപ്പോൾ ജാസ്മിൻ..’ – മതം മാറാനുള്ള കാരണം വ്യക്തമാക്കി താരം

‘ദേവാസുരത്തിലെ രേവതിയുടെ അനിയത്തി, നടി സീത ഇപ്പോൾ ജാസ്മിൻ..’ – മതം മാറാനുള്ള കാരണം വ്യക്തമാക്കി താരം

മലയാളികൾക്ക് ഒരുപിടി നല്ല കഥാപാത്രങ്ങൾ അവതരിപ്പിച്ച് മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു താരമാണ് നടി സീത. തൊണ്ണൂറുകളിൽ നായകന്റെയും നായികയുടെയും അനിയത്തി റോളുകളിൽ സീത തിളങ്ങിയപ്പോൾ ആരോടും ഒരു പരിഭവുമില്ലാതെ എല്ലാം മികച്ച രീതിയിൽ ചെയ്ത കൈയടി നേടിയിരുന്നു സീത. ദേവാസുരത്തിലെ രേവതിയുടെ അനിയത്തി റോളാണ് ഇന്നും മലയാളികൾ കൂടുതൽ ഓർക്കുന്നത്.

ചേച്ചിയുടെ നല്ല ജീവിതത്തിന് വേണ്ടി സ്വയം ജീവിതം തേജിച്ച അനിയത്തിയുടെ റോളിൽ ദേവാസുരത്തിൽ സീത തകർത്ത് അഭിനയിച്ചു. ബാലതാരമായിട്ട് ആയിരുന്നു സീതയുടെ സിനിമയിലേക്കുള്ള വരവ്. ബേബി ശാലിനിയോടൊപ്പം കൃഷ്ണ ഗുരുവായൂരപ്പാ എന്ന ചിത്രത്തിലാണ് മലയാളത്തിൽ ആദ്യമായി സീത ബാലതാരമായി അഭിനയിക്കുന്നത്.

ബ​ന്ധാ​ലു​ ​അ​നു​ ​ബ​ന്ധാ​ലു​ ​എ​ന്ന​ ​തെ​ലു​ങ്ക് ​ചി​ത്ര​ത്തി​ലാണ് സീത ആദ്യമായി ബാലതാരമായി അഭിനയിക്കുന്നത്. തെ​ലു​ങ്ക് ​ബ്രാ​ഹ്മ​ണ​ കുടുംബത്തിൽ പിറന്ന ഒരാളാണ് സീതയെങ്കിലും പലരും മലയാളത്തനിമ കണ്ട് വിചാരിച്ചത് മലയാളിയാണെന്നാണ്. സീതയ്‌ക്കൊപ്പം ബാലതാരമായി അഭിനയിച്ച ഒരാൾ ഇപ്പോൾ സൂപ്പർസ്റ്റാറാണ്. ഇളയദളപതി വിജയ്. സിനിമയിൽ അഭിനയിച്ചിട്ട് ഇപ്പോൾ വർഷങ്ങളായി.

ഇപ്പോൾ സീരിയലുകളിൽ സജീവമായി അഭിനയിക്കുന്നുണ്ട്. സീത എന്ന പേരിൽ അല്ല ഇപ്പോൾ താരം അറിയപ്പെടുന്നത്. ജാസ്മിൻ എന്നതാണ് ഇപ്പോഴത്തെ താരത്തിന്റെ പേര്. അതിന്റെ കാരണം താരം തന്നെ വെളിപ്പെടുത്തുകയുണ്ടായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, ​അ​ബ്ദു​ൾ​ ​ഖാ​ദ​ർ​ ​എ​ന്ന​ ​ചെ​ന്നൈ​ സ്വദേശിയെ​ ​വി​വാ​ഹം​ ​ചെയ്ത ​ഇസ്ലാം മ​തം​ ​സ്വീകരിച്ചിരുന്നു സീത.

‘സ്കൂളിൽ ഒരേ വർഷം പഠിച്ചവരാണ് ഞങ്ങൾ, എന്നാൽ പഠനശേഷം ഞങ്ങൾ പരസ്പരം കണ്ടിരുന്നില്ല. നാല് വർഷം മുമ്പാണ് ഞങ്ങൾ പിന്നീട് കണ്ടുമുട്ടുന്നത്. പരസ്പരം രണ്ടുപേർക്കും ഇഷ്ടമുണ്ടായിരുന്നു. പക്ഷേ പ്രണയം അല്ലായിരുന്നു. എന്റെ വീട്ടുകാരുടെ സമ്മതം ലഭിച്ച ശേഷം മൂന്ന് വർഷം മുമ്പായിരുന്നു വിവാഹം. ഭർത്താവിന്റെ മതം സ്വീകരിക്കണമെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ഇസ്ലാം മതം സ്വീകരിച്ചത്.

വീ​ട്ടു​കാ​ർ​ക്ക് ​ഞാ​ൻ​ ​യാ​സ്‌​മി​ൻ, എന്നാൽ അഭിനയരംഗത്ത് സീത എന്ന പേരിൽ തന്നെ അറിയപ്പെടാനാണ് ആഗ്രഹം. ആ പേര് ഒരിക്കലും മാറില്ല. ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ദേവാസുരത്തിൽ അഭിനയിക്കുന്നത്. സിനിമയിൽ തിരക്ക് കൂടിയപ്പോൾ അവിടെ വച്ച് പഠനം ഉപേക്ഷിക്കേണ്ടി വന്നു. 27 വർഷം മുമ്പ് അഭിനയിച്ച ദേവാസുരത്തിലെ കഥാപാത്രങ്ങൾ മലയാളികൾ ഇപ്പോഴും മറന്നില്ല, വീണ്ടും മലയാളത്തിൽ അഭിനയിക്കണം..’, സീത പറഞ്ഞു.

CATEGORIES
TAGS