‘ആരോ എന്റെ ഐഡന്റിറ്റി ദുരുപയോഗം ചെയ്ത അത് പ്രചരിപ്പിക്കുന്നു..’ – പ്രതികരിച്ച് നടി ഗായത്രി അരുൺ
ഏഷ്യാനെറ്റിലെ പരസ്പരം സീരിയലിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് നടി ഗായത്രി അരുൺ. പരസ്പരത്തിലെ ദീപ്തിയെ അറിയാത്ത ടെലിവിഷൻ പ്രേക്ഷകർ കേരളത്തിൽ ഉണ്ടായിരിക്കില്ല. ഒരു സിനിമ നടിക്ക് പുറത്ത് ലഭിക്കുന്ന സ്വീകാര്യതയും പ്രതികരണവും ഗായത്രിക്കും ആ ഒറ്റ സീരിയലിലൂടെ ലഭിച്ചു. ദീപ്തി ഐ.പി.എസ് എന്ന കഥാപാത്രം അത്ര ഗംഭീരമായിട്ടാണ് ഗായത്രി അവതരിപ്പിച്ചത്.
ഗായത്രിയുടെ സീരിയലിലെ പ്രകടനം സിനിമയിലേക്കുള്ള ഒരു വഴിത്തിരിവായി മാറി. 2017-ൽ ആദ്യ സിനിമയിൽ അഭിനയിച്ച ഗായത്രിയ്ക്ക് ഒരുപാട് ആരാധകരുമുണ്ട്. പരസ്പരത്തിലെ ദീപ്തിയായി അഞ്ച് വർഷത്തോളം ഗായത്രി തിളങ്ങി. 2013-ൽ ആരംഭിച്ച സീരിയൽ 2018-ലാണ് അവസാനിച്ചത്. സീരിയലിലിന്റെ ക്ലൈമാക്സ് രംഗം സോഷ്യൽ മീഡിയയിൽ ഒരുപാട് വിമർശിക്കപ്പെട്ടിരുന്നു.
പക്ഷേ ഗായത്രിയുടെ അഭിനയജീവിതത്തിൽ ആ സീരിയൽ ഉണ്ടാക്കിയ ഓളം ഒന്ന് വേറെ തന്നെയാണ്. മമ്മൂട്ടി നായകനായി അഭിനയിക്കുന്ന വൺ എന്ന സിനിമയിൽ ഗായത്രിയും അഭിനയിച്ചിട്ടുണ്ട്. ഷൂട്ടിംഗ് പൂർത്തിയായ സിനിമ റിലീസിനായി കാത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ കുറച്ച് നാളായി അധികം ആക്റ്റീവ് അല്ല ഗായത്രി.
പക്ഷേ ഈ കഴിഞ്ഞ ദിവസം ഗായത്രിയുടെ പേരിൽ പ്രചരിച്ചിരുന്ന ഒരു വഹട്സപ്പ് മെസ്സേജിന് എതിരെ പ്രതികരിക്കാൻ താരം തന്നെ രംഗത്ത് വന്നിരുന്നു. ബിഗ് ബോസിൽ പങ്കെടുക്കാൻ പോകുന്നുവെന്ന തരത്തിൽ ഒരു ഫേക്ക് നമ്പറിൽ നിന്ന് ഫോർവേഡ് ചെയ്തുകൊണ്ടിരിക്കുന്ന മെസ്സേജിനെ പറ്റിയാണ് ഗായത്രി സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്.
‘സൂക്ഷിക്കുക! ആരോ എന്റെ ഐഡന്റിറ്റി ദുരുപയോഗം ചെയ്ത വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു.. ഈ വഞ്ചനാപരമായ പ്രവർത്തനത്തെക്കുറിച്ച് അറിഞ്ഞിരിക്കുക. പ്രശ്നത്തെക്കുറിച്ച് ഞാൻ സൈബർ സെല്ലിൽ പരാതിപ്പെട്ടു. വകുപ്പിന്റെ കാര്യക്ഷമതയിൽ ഞാൻ സംതൃപ്തയാണ്. കുറ്റക്കാരാണെന്ന് കണ്ടെത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും..’, ഗായത്രി പോസ്റ്റ് ചെയ്തു.
View this post on Instagram