‘ഇതെന്ത് ദേവതയോ! സാരിയിൽ കിടിലം ലുക്കിൽ തിളങ്ങി നടി അനഘ സ്റ്റിബിൻ..’ – ഫോട്ടോസ് വൈറലാകുന്നു

‘ഇതെന്ത് ദേവതയോ! സാരിയിൽ കിടിലം ലുക്കിൽ തിളങ്ങി നടി അനഘ സ്റ്റിബിൻ..’ – ഫോട്ടോസ് വൈറലാകുന്നു

മലയാള സിനിമയിൽ ഒരുപാട് പുതുമുഖ നടിമാർ വരുന്ന സമയമാണ് ഇപ്പോൾ. പല നടിമാർക്കും ഒന്ന് രണ്ട് സിനിമകളിൽ അഭിനയിക്കുമ്പോൾ തന്നെ ശ്രദ്ധനേടാനും അതുപോലെ ആരാധകരുണ്ടാവനും ഇടയാക്കിയിട്ടുണ്ട്. ഒറ്റ ചിത്രത്തിലെ പ്രകടനം കൊണ്ട് ഒരുപാട് ആരാധകരെ സോഷ്യൽ മീഡിയയിൽ ഉണ്ടാക്കിയ താരമാണ് നടി അനഘ സ്റ്റിബിൻ.

സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരാണ് കിടു എന്ന ചിത്രത്തിൽ അഭിനയിച്ച ശേഷം അനഘയ്ക്ക് ഉണ്ടായത്. സിനിമയിൽ അഭിനയിക്കുന്ന സമയത്ത് തന്നെയായിരുന്നു അനഘ ടിക് ടോക് വീഡിയോസും ചെയ്തിരുന്നത്. അതുവഴി ഒരുപാട് പേർ താരത്തിന് ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. ഡോക്ടർ കൂടിയായ അനഘ നല്ലയൊരു നർത്തകി കൂടിയാണ്.

അനഘ നൃത്തം ചെയ്യുന്ന ധാരാളം വീഡിയോസ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സാരിയിലാണ് കൂടുതൽ വീഡിയോസും താരം ചെയ്തിട്ടുള്ളത്. ഒരുപാട് വളരെ വൃത്തികെട്ട രീതിയിലുള്ള കമന്റുകൾ ഇടാറുണ്ടെങ്കിലും അനഘ അത്തരം കമന്റുകളെ ഒന്നും മൈൻഡ് ചെയ്യാറൂകൂടിയില്ല. അതുപോലെ തന്നെ സാരിയിൽ ധാരാളം ഫോട്ടോഷൂട്ടുകളും താരം ചെയ്യാറുണ്ട്.

അടുത്തിടെ അനഘ സാരിയിൽ പോസ്റ്റ് ചെയ്തിട്ടുള്ള പുതിയ ഫോട്ടോസാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ചുവപ്പ് സാരിയും നീല ബ്ലൗസിലും കിടിലം ലുക്കിൽ എത്തിയിരിക്കുന്ന അനഘയുടെ ചിത്രങ്ങൾക്ക് താഴെ ഒരുപാട് പേരാണ് മനോഹരമെന്ന് കമന്റുകൾ ഇട്ടിരിക്കുന്നത്. ഇനിയും ഇത്തരത്തിൽ ഫോട്ടോസ് പോസ്റ്റ് ചെയ്യണമെന്നാണ് ആരാധകരുടെ അഭ്യർത്ഥന.

CATEGORIES
TAGS