‘ദൃശ്യം 2 ഹിന്ദി ട്രെയിലർ പുറത്തിറങ്ങി!! സീനുകൾ കണ്ട് ഞെട്ടി ബോളിവുഡ് പ്രേക്ഷകർ..’ – വീഡിയോ കാണാം

‘ദൃശ്യം 2 ഹിന്ദി ട്രെയിലർ പുറത്തിറങ്ങി!! സീനുകൾ കണ്ട് ഞെട്ടി ബോളിവുഡ് പ്രേക്ഷകർ..’ – വീഡിയോ കാണാം

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ബ്ലോക്ക് ബസ്റ്റർ ചിത്രമായിരുന്നു ദൃശ്യം. ആദ്യ ഭാഗത്തിന് ക്ലൈമാക്സ് രംഗങ്ങൾ കണ്ട് രോമാഞ്ചം വന്നവരാണ് മലയാളി പ്രേക്ഷകർ. അതുകൊണ്ട് തന്നെ സിനിമയുടെ രണ്ടാം ഭാഗവും പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നു. അതുപോലെ ദൃശ്യം ആറോളം ഭാഷകളിൽ റീമേക്ക് ചെയ്യുകയും ചെയ്തു. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, സിംഹള, ചൈനീസ് തുടങ്ങിയ ഭാഷകളിലാണ് റീമേക്ക് ചെയ്തത്.

ദൃശ്യം രണ്ടാം ഭാഗം കഴിഞ്ഞ വർഷം ആദ്യമായിരുന്നു റിലീസ് ചെയ്തിരുന്നത്. തിയേറ്ററുകൾ സജീവം അല്ലാതിരുന്നത് കൊണ്ട് തന്നെ ഒ.ടി.ടിയിലാണ് ഇറങ്ങിയത്. അതും പ്രേക്ഷകരെ ഞെട്ടിച്ചു. തിയേറ്ററിൽ റിലീസ് ചെയ്തിരുന്നെങ്കിൽ പല കളക്ഷൻ റെക്കോർഡുകളും ചിത്രം തകർത്തേനെ. ഒ.ടി.ടിയിൽ ഇറങ്ങിയതുകൊണ്ട് തന്നെ മറ്റു ഭാഷകളിൽ വരില്ലെന്ന് പ്രേക്ഷകർ വിചാരിച്ചിരുന്നു.

പക്ഷേ ഓരോ ഭാഷകളിലായി റീമേക്കുകളും വന്നുകൊണ്ടേയിരുന്നു. തെലുങ്ക്, കന്നഡ ഇതിനോടകം റിലീസായി. ഇപ്പോഴിതാ ഹിന്ദി റീമേക്കും പൂർത്തിയായി അതിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. മലയാളം ദൃശ്യത്തിനോട് 100% നീതിപുലർത്തിയാണ് ഹിന്ദി റീമേക്ക് വന്നിരിക്കുന്നത്. അജയ് ദേവഗൺ ആണ് മോഹൻലാലിൻറെ റോളിൽ അവിടെ അഭിനയിച്ചരുന്നത്.

അജയ് മോഹൻലാലിനെ പോലെ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. മുരളി ഗോപിയുടെ റോളിൽ ആരാണ് അഭിനയിക്കുന്നതെന്ന് അറിയാനായിരുന്നു അവിടെയുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ്. അക്ഷയ് ഖന്നയാണ് ആ റോളിൽ അഭിനയിക്കുന്നത്. ഇരുവരും തമ്മിലുള്ള രംഗങ്ങളിൽ കാണുന്ന പ്രേക്ഷകർക്ക് അമ്പരപ്പും രോമാഞ്ചവും വരുമെന്ന് ഉറപ്പാണ്. തബു, ശ്രിയ ശരൺ എന്നിവരാണ് മറ്റ് പ്രധാന റോളുകൾ ചെയ്യുന്നത്.

CATEGORIES
TAGS