‘ചാക്കോച്ചന്റെ ഒറ്റിലെ നായികയാണോ ഇത്!! കറുപ്പിൽ ഹോട്ട് ലുക്കിൽ നടി ഈഷ റബ്ബ..’ – ഫോട്ടോസ് വൈറൽ

ഏറെ പ്രതീക്ഷകളോടെ മലയാളി, തമിഴ് പ്രേക്ഷകർ കാത്തിരുന്ന ഒരു ചിത്രമായിരുന്നു ഒറ്റ്. ഒരേ സമയത്ത് ഇരു ഭാഷകളിലും ഷൂട്ട് ചെയ്ത ഫെലിനി ടി.പി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. അരവിന്ദ് സ്വാമി, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാന റോളുകളിൽ എത്തിയ ചിത്രം മൂന്ന് ഭാഗമായിട്ട് റിലീസ് ചെയ്യാൻ തീരുമാനിച്ചതാണ്. അതിൽ തന്നെ ചാപ്റ്റർ 2-വാണ് ആദ്യം റിലീസ് ചെയ്തത്.

ആദ്യത്തേതും മൂന്നാമത്തേതുമായ ഭാഗങ്ങൾ ഇനി വരാനുണ്ട്. ഈ അടുത്തിടെയാണ് അതിന്റെ ഒ.ടി.ടി റിലീസ് നടന്നത്. ആ സിനിമയിലൂടെ മലയാളികളിൽ പലർക്കും സുപരിചിതയായ താരമാണ് നടി ഈഷ റബ്ബ. കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിച്ച ഈഷ ക്ലൈമാക്സിൽ ഉൾപ്പടെയുള്ള പ്രകടനം പ്രശംസീയം ആയിരുന്നു. പത്ത് വർഷമായി സിനിമയിൽ സജീവമായി നിൽക്കുന്ന ഒരാളാണ് ഈഷ.

പക്ഷേ ആദ്യമായിട്ടാണ് മലയാളത്തിൽ അഭിനയിക്കുന്നത്. തെലുങ്ക് സിനിമകളിലാണ് ഈഷ കൂടുതലായി അഭിനയിച്ചിട്ടുള്ളത്. തമിഴിലും ഒന്ന്-രണ്ട് സിനിമകളിൽ മാത്രമേ ഈഷ അഭിനയിച്ചിട്ടുളളൂ. 3 റോസ്സ് എന്ന വെബ് സീരീസിലും ഈഷ അഭിനയിച്ചിട്ടുണ്ട്. പുതിയ ഒരു തമിഴ് സിനിമയുടെ ഷൂട്ടിംഗ് താരത്തിന്റെ നടക്കുന്നുണ്ട്. ഇതിനിടയിൽ സമൂഹ മാധ്യമങ്ങളിൽ സജീവമായി നിൽകാറുണ്ട് ഈഷ.

കറുപ്പ് ലെഹങ്ക ധരിച്ച് അതിസുന്ദരിയായി തിളങ്ങിയ ഈഷയുടെ ഏറ്റവും പുതിയ ഹോട്ട് ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. കല്യാൺ യസവിയാണ് ഫോട്ടോസ് എടുത്തത്. അനഹിതയുടെ സ്റ്റൈലിങ്ങിൽ പ്രൊവോക് ലൈഫ് സ്റ്റൈൽ മാഗസിൻ വേണ്ടിയാണ് ഈഷ ഈ ഷൂട്ട് എടുത്തിരിക്കുന്നത്. വസ്ത്രത്തിന് ചേരുന്ന രീതിയിലുള്ള ആഭരണങ്ങളും ഈഷ ധരിച്ചിട്ടുണ്ടായിരുന്നു.