‘ചട്ടമ്പിക്ക് ശേഷം സഖാവ്!! ശ്രീനാഥ് ഭാസിയുടെ പടച്ചോനെ ഇങ്ങള് കാത്തോളീ..’ – ഉടൻ തീയേറ്ററുകളിലേക്ക്

ചട്ടമ്പി എന്ന സിനിമയ്ക്ക് ശേഷം ശ്രീനാഥ് ഭാസി വീണ്ടും നായകനാകുന്നു. ‘സഖാവ് ദിനേശൻ’ എന്ന കഥാപാത്രമായി ശ്രീനാഥ് ഭാസി അഭിനയിച്ച ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ ഉടൻ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസിയെ കൂടാതെ ഒരു നീണ്ട താരനിര തന്നെ അഭിനയിക്കുന്നുണ്ട്.

ഇഷ്.ഖ് എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ ആൻ ശീതളാണ് സിനിമയിൽ നായികയായി അഭിനയിക്കുന്നത്. ഗ്രേസ് ആന്റണി, അലൻസിയർ, മാമുക്കോയ, ജോണി ആൻ്റണി, രസ്ന പവിത്രൻ, ഹരീഷ് കണാരൻ, നിർമൽ പാലാഴി, ദിനേശ് പ്രഭാകർ, സുനിൽ സുഗത, വിജിലേഷ്, ഷൈനി സാറ, രഞ്ജി കങ്കോൽ, രാജേഷ് മാധവൻ, മൃദുല, നിഷ മാത്യു, ഉണ്ണിരാജ, സരസ്സ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയൽ മഠത്തിൽ തുടങ്ങിയ താരങ്ങൾ പ്രധാന റോളുകളിൽ അഭിനയിക്കുന്നുണ്ട്.

സിനിമയുടെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. ക്യാരക്ടർ പോസ്റ്ററുകളും ഫസ്റ്റ് ലുക്കുകളും എല്ലാം വെറൈറ്റി രീതിയിലാണ് ചെയ്തിരുന്നത്. വെള്ളം, അപ്പൻ തുടങ്ങിയ സിനിമകൾക്ക് ശേഷം ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് പടച്ചോനെ ഇങ്ങള് കാത്തോളീ.

പ്രദീപ് കുമാർ തിരക്കഥയും വിഷ്ണു പ്രസാദ് ഛായഗ്രഹണവും നിർവഹിച്ചത്. മനു മഞ്ജിത്ത്, നിധീഷ് നടേരി, ബി.കെ ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. കിരൺ ദാസാണ് എഡിറ്റിംഗ്. രഞ്ജിത്ത് മണലിപറമ്പിലാണ് മേക്കപ്പ്. ദീപക് പരമേശ്വരനാണ് പ്രൊഡക്ഷൻ കൺട്രോളർ. മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ് എന്നിവരാണ് പി.ആർ.ഒ.