December 4, 2023

‘ഗ്ലാമറസ് മേക്കോവറിൽ 96-ലെ കുട്ടി ജാനു!! ആരാധകരുടെ മനം മയക്കി നടി ഗൗരി കിഷൻ..’ – വീഡിയോ കാണാം

2018-ൽ പുറത്തിറങ്ങിയ പ്രണയ പശ്ചാത്തലമാക്കി ആസ്പദമാക്കി വിജയ് സേതുപതി, തൃഷ എന്നിവർ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ തമിഴ് ചിത്രമായിരുന്നു 96. വർഷങ്ങൾക്ക് ശേഷം സ്കൂൾ റീയൂണിയനിൽ വീണ്ടും കണ്ടുമുട്ടുന്ന രണ്ട് കമിതാക്കളുടെ കഥയായിരുന്നു. സിനിമ തമിഴ് നാട്ടിന് പുറമേ കേരളത്തിൽ വലിയ രീതിയിൽ തരംഗമായിരുന്നു. റാമും ജാനുവും മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയിരുന്നു.

സിനിമയിൽ തൃഷ അവതരിപ്പിച്ച ജാനകി എന്ന ജാനുവിന്റെ ചെറുപ്പം അവതരിപ്പിച്ചത് ഒരു മലയാളി പെൺകുട്ടിയായിരുന്നു. പിന്നീട് ആ പെൺകുട്ടി മലയാളത്തിൽ നായികയായി അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സുകളിൽ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. പത്തനംതിട്ട സ്വദേശിനിയായ ചെന്നൈ താമസിക്കുന്ന ഗൗരി ജി കിഷനായിരുന്നു ആ താരം. ജാനുവായി തിളങ്ങിയപ്പോൾ ഗൗരിക്ക് മലയാളത്തിൽ നിന്നും അവസരങ്ങൾ ലഭിച്ചു.

സണ്ണി വെയന്റെ നായികയായി അനുഗ്രഹീതൻ ആന്റോണിയിൽ അഭിനയിച്ചു. ഇത് കൂടാതെ മാർഗംകളിയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രം ചെയ്തിരുന്നു. മാസ്റ്റർ, കർണ്ണൻ തുടങ്ങിയ തമിഴ് സിനിമകളിലും അഭിനയിച്ചതോടെ കേരളത്തിലും തമിഴ് നാട്ടിലും ഒരേപോലെ ആരാധകരുള്ള താരമായി ഗൗരി മാറി. മൂന്നോളം സിനിമകളാണ് ഗൗരിയുടെ മലയാളത്തിലും തമിഴിലുമായി വരാനുള്ളത്.

ഗൗരിയെ ഒരു ഗ്ലാമർ താരമായി ഇതുവരെ ആരാധകർ കണ്ടിട്ടില്ല. ഇപ്പോഴിതാ അതീവ ഗ്ലാമറസ് ലുക്കിലുള്ള ഒരു ഫോട്ടോഷൂട്ടുമായി വന്നിരിക്കുകയാണ് ഗൗരി. ഇതിന്റെ വീഡിയോ കൂടി പങ്കുവച്ചതോടെ ഗൗരി തന്റെ ആരാധകരെ ഞെട്ടിച്ചു. അടമ്പള്ളിൽ എന്ന് അറിയപ്പെടുന്ന ‘പയസ് ജോൺ’ ആണ് ഷൂട്ട് എടുത്തിരിക്കുന്നത്. താരങ്ങളുടെ വെറൈറ്റി ഷൂട്ടുകൾ നടത്തി ശ്രദ്ധനേടിയിട്ടുള്ള ഒരാളാണ് പയസ് ജോൺ.