‘മഞ്ഞ കിളിയുടെ മൂളിപ്പാട്ടുണ്ടേ!! സാരിയിൽ അടാർ ലുക്കിൽ നടി മാളവിക മേനോൻ..’ – ഫോട്ടോസ് കാണാം

നായികയായി അഭിനയിച്ച് തുടങ്ങിയെങ്കിലും ചെറിയ റോളുകളിലൂടെ പ്രേക്ഷകരുടെ മനസ്സിലേക്ക് പതിഞ്ഞ മുഖമാണ് നടി മാളവിക മേനോന്റേത്. എന്റെ കണ്ണൻ എന്ന മ്യൂസിക് ആൽബത്തിലൂടെയാണ് മാളവിക അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. അതിന് ശേഷം നിദ്ര എന്ന സിനിമയിൽ ചെറിയ ഒരു റോളിൽ മാളവിക അഭിനയിച്ചു. പിന്നീട് ഹീറോ എന്ന സിനിമയിൽ പൃഥ്വിരാജിന്റെ അനിയത്തി റോളിൽ തിളങ്ങി.

പിന്നീട് ആസിഫ് അലി ചിത്രത്തിൽ നായികയായി അഭിനയിക്കുകയും ചെയ്തു മാളവിക. പക്ഷേ നായികയായി സിനിമയിൽ അധികം തിളങ്ങാൻ മാളവികയ്ക്ക് സാധിച്ചിരുന്നില്ല. പിന്നീട് ചെറിയ സഹനടി റോളുകളിലേക്ക് മാളവിക ഒതുങ്ങി. ആദ്യമായി നായികയായി അഭിനയിക്കുമ്പോൾ 15 വയസ്സ് മാത്രമായിരുന്നു പ്രായം. അതുകൊണ്ട് തന്നെ 24 കാരിയായ മാളവികയ്ക്ക് ഇനിയും അതിന് സമയം ധാരാളമുണ്ട്.

2018-ന് സിനിമകളിൽ കൂടുതൽ സജീവമായി മാളവിക. ചെറുതും വലുതുമായ ധാരാളം വേഷങ്ങൾ ഈ കാലയളവിൽ മാളവിക അഭിനയിച്ചിട്ടുണ്ട്. വളരെ കുറച്ച് സെക്കൻഡുകൾ മാത്രമേ ഉള്ളുവെങ്കിലും കൂടിയും മാളവിക ആ വേഷം ചെയ്യാറുണ്ട്. ഈ വർഷമിറങ്ങിയ ആറോളം സിനിമകളിലാണ് മാളവിക അഭിനയിച്ചിരിക്കുന്നത്. ജോഷി ചിത്രമായ പാപ്പനിലാണ് മാളവിക അവസാനമായി അഭിനയിച്ചത്.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ട് നിൽക്കുന്ന മാളവിക മഞ്ഞ നിറത്തിലെ മനോഹരമായ സാരി ധരിച്ച് ക്യൂട്ട് ലുക്കിൽ നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. വൈ ലാ ബൗട്ടിക്കിന്റെ സാരിയിൽ ഫോട്ടോഗ്രാം എടുത്ത ചിത്രങ്ങളാണ് ഇവ. മഞ്ഞ സാരിയും നീല ബ്ലൗസും ചേർന്ന കോമ്പിനേഷനാണ് മാളവിക ധരിച്ചത്. മുടി കളർ ചെയ്യേണ്ടിയിരുന്നില്ല എന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്.