‘മുടി അഴിച്ചിട്ട് വീണ്ടും പ്രേമത്തിലെ മേരി ലുക്കിൽ അനുപമ പരമേശ്വരൻ, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത സിനിമ പ്രേമികൾക്ക് ഇടയിൽ തരംഗമായി മാറിയ ചിത്രമായിരുന്നു പ്രേമം. സിനിമ തിയേറ്ററിൽ റിലീസ് ചെയ്യുന്നതിന് മുമ്പ് അതിലെ പാട്ട് ഹിറ്റായി മാറിയിരുന്നു. ആലുവ പുഴയുടെ തീരത്ത് എന്ന ഗാനം ഇറങ്ങിയതോടെ പ്രേമം മലയാളികൾ ശ്രദ്ധിച്ചു തുടങ്ങി. നിവിൻ പൊളി നായകനായി എത്തിയ സിനിമയിൽ മൂന്ന് നായികമാരെയാണ് സംവിധായകൻ പുതിയതായി കൊണ്ടുവന്നത്.

മൂവരും ഇന്ന് തെന്നിന്ത്യയിൽ ഏറെ തിരക്കുള്ള നായികമാരാണ് എന്നതും ശ്രദ്ധേയമാണ്. പ്രേമം പാട്ട് ഇറങ്ങിയ സമയത്ത് തന്നെ ആരാധകരെ സ്വന്തമാക്കിയ നായികയായി അനുപമ പരമേശ്വരൻ. ഒരു പുതുമുഖ താരത്തിന് സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ ശ്രദ്ധപിടിച്ചുപറ്റുക എന്നത് എളുപ്പമായ കാര്യമായിരുന്നില്ല. അനുപമ പക്ഷേ പ്രേമത്തിലെ മേരിയായി ജനമനസ്സുകൾ കീഴടക്കി, ചുരുളൻമുടിയും അതോടൊപ്പം ട്രെൻഡായി.

സിനിമ ഇറങ്ങിയ സമയത്ത് പ്രേമത്തിലെ മേരി എന്ന് ആയിരുന്നു അറിയപ്പെട്ടിരുന്നത് തന്നെ. ആദ്യ സിനിമയ്ക്ക് ശേഷം അനുപമയ്‌ക്ക് തെലുങ്കിൽ നിന്ന് കൂടുതൽ അവസരങ്ങൾ ലഭിച്ചിരുന്നു. തെലുങ്കിൽ തന്നെയാണ് അനുപമ കൂടുതൽ തിളങ്ങിയത്. തെലുങ്കിൽ അപ്രതീക്ഷിത സൂപ്പർഹിറ്റ് അടിച്ച കാർത്തികേയ 2 ആണ് അനുപമയുടെ ഏറ്റവും അവസാനമായി ഇറങ്ങിയ സിനിമ.

18 പേജസ് എന്ന തെലുങ്ക് ചിത്രമാണ് അനുപമയുടെ ഇനി ഇറങ്ങാനുള്ളത്. അതെ സമയം പ്രേമത്തിലെ മേരിയെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള അനുപമയുടെ പുതിയ ഫോട്ടോസ് വൈറലായി മാറിയിരിക്കുകയാണ്. ക്യൂട്ട് എന്നാണ് ആരാധകർ ചിത്രങ്ങൾ കണ്ടിട്ട് കമന്റ് ഇട്ടിരിക്കുന്നത്. പഴയതിലും കൂടുതൽ സുന്ദരിയായിട്ടുണ്ടെന്ന് മറ്റ് ചിലർ അഭിപ്രായപ്പെട്ടു. അടുത്ത സിനിമയ്ക്ക് വേണ്ടി ആളുകൾ കാത്തിരിക്കുകയാണ്.