‘ഒടുവിൽ ദൃശ്യയും അവിടെ എത്തി!! മാലിദ്വീപിൽ അവധി ആഘോഷിച്ച് പ്രിയതാരം..’ – ഫോട്ടോസ് വൈറൽ
സിനിമ താരങ്ങൾ ഷൂട്ടിങ്ങിന്റെ തിരക്കുകളിൽ നിന്ന് ഇടവേള എടുത്തുകൊണ്ട് അവധി ആഘോഷിക്കാൻ വേണ്ടി വിനോദസഞ്ചാര രാജ്യങ്ങളിലേക്ക് പറക്കുന്ന കാഴ്ച നമ്മൾ മിക്കപ്പോഴും കണ്ടിട്ടുള്ളതാണ്. തെന്നിന്ത്യൻ നടിമാരാണെങ്കിൽ അവരിൽ ഭൂരിഭാഗം പേരും ആദ്യം തിരഞ്ഞെടുക്കുന്നത് മാലിദ്വീപ് ആയിരിക്കും. ഒരിക്കൽ പോയാൽ വീണ്ടും പോകാൻ ആഗ്രഹിക്കുന്ന സ്ഥലമാണ് അതെന്ന് പലരും പങ്കുവെക്കാറുമുണ്ട്.
മലയാളത്തിലെ നടിമാരും മാലിദ്വീപിലേക്ക് പോയിട്ടുണ്ട്. ആ കൂട്ടത്തിലേക്ക് മറ്റൊരു നടിയുടെ പേര് കൂടി വന്നിരിക്കുകയാണ്. ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടി ദൃശ്യ രഘുനാഥാണ് മാലിദ്വീപിൽ എത്തിയിരിക്കുന്നത്. ദൃശ്യ അവിടെ നിന്നുള്ള ചിത്രങ്ങളും വിഡിയോസും സമൂഹ മാധ്യമങ്ങളിൽ താരത്തിന്റെ അക്കൗണ്ടുകളിലൂടെ പങ്കുവച്ചിട്ടുമുണ്ട്.
അനിയനും ദൃശ്യയ്ക്ക് ഒപ്പം ചിത്രങ്ങളിലുണ്ട്. അനിയനൊപ്പം സ്കുബ ഡൈവിംഗ് ഉൾപ്പടെയുള്ള കാര്യങ്ങൾ ദൃശ്യ ചെയ്തിരുന്നു. കടലിന്റെ അടിത്തട്ടിലെ മായകാഴ്ചകൾ ദൃശ്യ ആരാധകരുമായി പങ്കുവച്ചിരുന്നു. മറ്റുനടിമാരെ പോലെ അധികം ഗ്ലാമറസായിട്ടുള്ള ചിത്രങ്ങളല്ല ദൃശ്യ പങ്കുവച്ചിരിക്കുന്നത്. മാലിദ്വീപ് ആണോ ബി.ക്കിനി ഫോട്ടോ നിർബന്ധമാണെന്ന് ചില ആരാധകർ താരത്തിനോട് ആവശ്യപ്പെടുകയും ചെയ്തു.
ഹാപ്പി വെഡിങ് സൂപ്പർഹിറ്റായ ശേഷം മാച്ച് ബോക്സ് എന്ന സിനിമയിലും ദൃശ്യ നായികയായി അഭിനയിച്ചിരുന്നു. അതിന് ശേഷം തെലുങ്കിൽ ശാദി മുബാറക് എന്ന സിനിമയിലും അഭിനയിച്ച ദൃശ്യയുടെ ഏറ്റവും ഒടുവിലായി ഇറങ്ങിയത് ജോൺ ലൂതർ എന്ന ചിത്രമാണ്. അതിൽ ജയസൂര്യയുടെ അനിയത്തിയുടെ റോളിലാണ് ദൃശ്യ അഭിനയിച്ചത്. നായികയായി അഭിനയിക്കുന്ന സിനിമകൾക്ക് വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്.