‘ആണുങ്ങളായാൽ ഇത്തിരി ചുറ്റിക്കളി ഒക്കെ വേണം!! വാതിൽ ടീസർ പുറത്തിറങ്ങി..’ – വീഡിയോ വൈറൽ

വിനയ് ഫോർട്ട്, അനു സിത്താര എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന വാതിൽ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. ഒരു ന്യൂ.ജൻ ദമ്പതികളായി അനു സിത്താരയും വിനയ് ഫോർട്ടും അഭിനയിക്കുന്ന ചിത്രത്തിൽ കൃഷ്ണ ശങ്കറാണ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. ജയസൂര്യ നായകനായ 2009-ൽ ഇറങ്ങിയ ഉത്തരാസ്വയംവരം എന്ന സിനിമയ്ക്ക് ശേഷം സർജു രമാകാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് വാതിൽ.

ഷംനാദ് ഷബീറിന്റെ തിരക്കഥയിലാണ് സർജു സംവിധാനം ചെയ്തിരിക്കുന്നത്. സെജോ ജോണാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. സുനിൽ സുഗത, മെറിൻ ഫിലിപ്പ്, അഞ്ജലി നായർ, വി.കെ ബിജു, സ്മിനു തുടങ്ങിയ താരങ്ങളും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ടീസറിൽ വിനയ് ഫോർട്ടിനെയും അനുവിനെയും കൃഷ്ണ ശങ്കറിനെയുമാണ് കൂടുതൽ കാണിച്ചിരിക്കുന്നത്. കോമഡി ഫാമിലി എന്റർടൈനർ ആയിരിക്കുമെന്ന് ടീസർ സൂചിപ്പിക്കുന്നുണ്ട്.

സിനിമയുടെ റിലീസ് എന്നാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. ദമ്പതികളായി അനുവും വിനയ് ഫോർട്ടും എങ്ങനെയായിരിക്കുമെന്ന് അറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. പ്രേക്ഷകർ നെഞ്ചിലേറ്റുന്ന ജോഡിയാകുമോ ഇരുവരുമെന്ന് കണ്ടറിയാം. കൃഷ്ണ ശങ്കർ വിനയ് ഫോർട്ട് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അടുത്ത സുഹൃത്തിന്റെ റോളിലാണ് അഭിനയിക്കുന്നത്.

സ്പാർക് പിച്ചേഴ്സിന്റെ ബാനറിൽ സുജി കെ ഗോവിന്ദരാജാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. മനേഷ് മാധവനാണ് ക്യാമറ ചെയ്തിരിക്കുന്നത്. ടീസറിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. നല്ല സിനിമകൾ ഇറങ്ങിയ വർഷമാണ് ഇതും മികച്ച സിനിമയാകട്ടെ എന്നാണ് പ്രേക്ഷകർ അഭിപ്രായം പങ്കുവെക്കുന്നത്. അനുവിന്റെ ഒരു ശക്തമായ തിരിച്ചുവരവ് കൂടി ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.