‘ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് നടി ദീപ്തി സതി, ഫോട്ടോഗ്രാഫർ ആരാണെന്ന് കണ്ടോ..’ – ഫോട്ടോസ് വൈറൽ

നീന എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമായിരുന്നു നടി ദീപ്തി സതി. ലാൽ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച ഒരു പുതുമുഖ നായികാ കൂടിയാണ് ദീപ്തി. ആദ്യ സിനിമയിൽ തന്നെ ശ്രദ്ധേയമായ വേഷം ചെയ്ത ദീപ്തി, തൊട്ടടുത്ത സിനിമ കന്നഡയിലായിരുന്നു ചെയ്തത്. മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ ഒരാളാണ് ദീപ്തി. മിസ് കേരള വിജയിയുമായിട്ടുണ്ട് താരം.

2014-ലെ മിസ് കേരള പട്ടം നേടിയത് ദീപ്തിയായിരുന്നു. കഴിഞ്ഞ് ആറ് വർഷമായി അഭിനയ രംഗത്ത് തുടരുന്ന ദീപ്തി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായി തിളങ്ങിയിട്ടുണ്ട്. ഏറ്റവും ഒടുവിലായി ഈ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗോൾഡിലും ദീപ്തി അഭിനയിച്ചിരുന്നു. പൃഥ്വിരാജ്, അൽഫോൺസ് പുത്രൻ ടീമിൽ ഇറങ്ങിയ ചിത്രത്തിൽ ദീപ്തിയും ഒരു ശ്രദ്ധേയമായ റോളിൽ അഭിനയിച്ചിരുന്നു.

സമൂഹ മാധ്യമങ്ങളിൽ ദീപ്തി ധാരളം ഫോട്ടോഷൂട്ടുകൾ ചെയ്ത അത് ആരാധകരുമായി പങ്കുവെക്കാറുണ്ട്. ദീപ്തിയുടെ ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലുള്ള പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. മാകസോ ലൈഫിന് വേണ്ടിയാണ് ദീപ്തി ഈ ഷൂട്ട് ചെയ്തിരിക്കുന്നത്. ബിഗ് ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ ഡെയ്സി ഡേവിഡാണ് ദീപ്തിയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത്.

ആൻഡ്രിയ നുൺസിന്റെ സ്റ്റൈലിങ്ങിലാണ് ദീപ്തി ഷൂട്ട് ചെയ്തിരിക്കുന്നത്. റിസ്.വാനാണ് ദീപ്തിയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. ജീൻസ് ടൈപ്പ് ഔട്ട്.ഫിറ്റുകളാണ് ദീപ്തി ഇട്ടിരിക്കുന്നത്. ഹോട്ടിയെന്നൊക്കെയാണ് ആരാധകർ ഫോട്ടോസിന് നൽകിയിരിക്കുന്ന മറുപടികൾ. ലളിതം സുന്ദരം, പത്തൊൻപതാം നൂറ്റാണ്ട് എന്നിവയും ദീപ്തിയുടെ ഈ വർഷമിറങ്ങിയ സിനിമകളാണ്. നല്ലയൊരു നർത്തകി കൂടിയാണ് ദീപ്തി.