‘സാരിയിൽ ഗ്ലാമറസ് ലുക്കിൽ ബീസ്റ്റിലെ നായിക പൂജ ഹെഗ്‌ഡെ, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

തമിഴ് ചിത്രമായ മുഖമൂടിയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് നടി പൂജ ഹെഗ്‌ഡെ. അതിന് ശേഷം തെലുങ്കിലും പിന്നീട് ഹിന്ദിയിലും അരങ്ങേറിയ പൂജ ബീസ്റ്റിൽ വിജയുടെ നായികയായി എത്തിയ ശേഷം ഒരുപാട് ആരാധകരെ സ്വന്തമാക്കിയിരുന്നു. അതിലെ പാട്ടിറങ്ങിയപ്പോൾ കേരളത്തിൽ പോലും പൂജയ്ക്ക് ആരാധകരെ നേടി കൊടുത്തിരുന്നു. സിനിമ പക്ഷേ പരാജയപ്പെട്ടിരുന്നു.

മുംബൈ സ്വദേശിനിയായ പൂജ മോല്ഡിങ് രംഗത്ത് നിന്നുമാണ് സിനിമയിലേക്ക് എത്തുന്നത്. മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം നേടിയിട്ടുള്ള പൂജ 2012-ൽ തമിഴിലൂടെ അരങ്ങേറ്റം കുറിച്ചു. 2018 മുതലാണ് പൂജ തെന്നിന്ത്യയിൽ ഏറെ തിരക്കുള്ള നായികമാരിൽ ഒരാളായി മാറിയത്. ഈ വർഷം തന്നെ ബീസ്റ്റ് കൂടാതെ മറ്റൊരു രണ്ട് തെലുങ്ക് സൂപ്പർസ്റ്റാർ സിനിമകളാണ് പൂജയുടെ ഇറങ്ങിയിരുന്നത്.

രാധേ ശ്യാം, ആചാര്യ എന്നിവയായിരുന്നു ആ രണ്ട് സിനിമകൾ. ഇനി പൂജയുടെ ഇറങ്ങാനുള്ളത് സർക്കസ് എന്ന ഹിന്ദി ചിത്രമാണ്. അതിന്റെ ഷൂട്ടിംഗ് പൂർത്തിയായി റിലീസിനായി കാത്തിരിക്കുകയാണ്. രൺവീർ സിംഗിന്റെ നായികയായിട്ടാണ് പൂജ ആ സിനിമയിൽ അഭിനയിക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൂജയുടെ സിനിമ കൂടിയാണ് അത്. ഡിസംബർ 23-നാണ് സിനിമ റിലീസ് ചെയ്യുന്നത്.

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പങ്കെടുത്ത പൂജയുടെ സാരിയിലുള്ള ഫോട്ടോസ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുകയാണ്. ചുവപ്പ് നിറത്തിലെ സാരിയിലുള്ള ഫോട്ടോസിന് ഒപ്പം സർക്കസിന് തയാറായി എന്ന ക്യാപ്ഷനോടെയാണ് പൂജ ചിത്രങ്ങൾ പങ്കുവച്ചത്. സാരിയിൽ ഹോട്ടായിട്ടുണ്ടെന്ന് ആരാധകരും ചിത്രങ്ങൾക്ക് താഴെ കമന്റുകൾ ഇടുകയും ചെയ്തു.