‘അതീവ ഗ്ലാമറസ് ഷൂട്ടുമായി നടി നന്ദന വർമ്മ, അടുത്ത നായികയെന്ന് ഉറപ്പിച്ച് ആരാധകർ..’ – ഫോട്ടോസ് വൈറലാകുന്നു

പത്ത് വർഷത്തോളം മലയാള സിനിമയിൽ ബാലതാരമായി തിളങ്ങിയ താരമാണ് നന്ദന വർമ്മ. മോഹൻലാൽ നായകനായി സ്പിരിറ്റിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച നന്ദന ഇരുപതിൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നന്ദന എന്നും പ്രേക്ഷകർക്ക് ഓർത്തിരിക്കാൻ അയാളും ഞാനും തമ്മിൽ എന്ന സിനിമയിലെ അഭിനയം മാത്രം മതി. പ്രേക്ഷകരെ ഒന്നടങ്കം കരയിച്ച രംഗം നന്ദന അതിൽ ചെയ്തിട്ടുണ്ട്.

അതിന് ശേഷം നന്ദനയെ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടമായത് ഗപ്പിയിൽ അഭിനയിച്ചപ്പോഴാണ്. തടിമിട്ട് മുഖം മറച്ച് കണ്ണുകളിലൂടെ മാത്രം സിനിമയിൽ ഭൂരിഭാഗം സമയവും നടന്ന ആമിന എന്ന കൊച്ചുപെൺകുട്ടിയുടെ ആരാധകരായി പല പയ്യന്മാരും മാറിയിരുന്നു. സമൂഹ മാധ്യമങ്ങളിലെ നന്ദനയുടെ അക്കൗണ്ടുകളിൽ ആ സിനിമയ്ക്ക് ശേഷം ഫോളോവേഴ്സും കൂടിയിരുന്നു. അതിന് ശേഷവും നന്ദന സിനിമയിൽ അഭിനയിച്ചു.

അഞ്ചാം പാതിരാ, വാങ്ക്, ഭ്രമം തുടങ്ങിയവയാണ് നന്ദനയുടെ അവസാനമിറങ്ങിയ സിനിമകൾ. ഒരുപക്ഷേ പ്രേക്ഷകർക്ക് അധികം വൈകാതെ തന്നെ നന്ദനയെ കാണാൻ സാധിക്കുമെന്നാണ് തോന്നുന്നത്. നായികായാകാനുള്ള ലുക്കും പ്രായവും നന്ദനയ്ക്ക് ഇപ്പോഴുണ്ട്. അതിന്റെ സൂചനകളും നന്ദനയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ആരാധകർക്ക് സംശയം തോന്നിത്തുടങ്ങിയിട്ടുണ്ട്.

നന്ദനയുടെ ഫോട്ടോഷൂട്ടുകളാണ് ആരാധകർ അതിന് കാരണമായി പറയുന്നത്. ഏറ്റവും പുതിയതായി പച്ച നിറത്തിലെ ഔട്ട്.ഫിറ്റിൽ അതീവ ഗ്ലാമറസ് ലുക്കിൽ ഒരു ഫോട്ടോ ഷൂട്ട് ചെയ്തിരിക്കുകയാണ് നന്ദന. അരുൺ ദേവിന്റെ സ്റ്റൈലിങ്ങിൽ ജിബിൻ ആർട്ടിസ്റ്റ് എടുത്ത ചിത്രങ്ങളാണ് ഇവ. ദേവരാഗിന്റെ ഔട്ട്,ഫിറ്റാണ് നന്ദന ഇട്ടിരിക്കുന്നത്. ഷിബിൻ ആന്റണിയാണ് മേക്കപ്പ്. ഭാവി നായികയായി ഉറപ്പിച്ചെന്ന് മലയാളികൾ കമന്റ് ഇട്ടിട്ടുണ്ട്.


Posted

in

by