‘തമാശയിലെ ബബിത ടീച്ചറല്ലേ ഇത്!! ബീച്ചിൽ തിരമാലകൾക്ക് ഒപ്പം കളിച്ച് നടി ദിവ്യപഭ്ര..’ – ഫോട്ടോസ് വൈറൽ
കെ.കെ രാജീവ് സംവിധാനം ചെയ്ത അമ്മ മാനസം എന്ന സീരിയലിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി ദിവ്യപ്രഭ. അതിന് മുമ്പ് ദിവ്യ ചില ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. അത് കൂടാതെ ലോക്പാൽ എന്ന സിനിമയിൽ ഒരു ചെറിയ റോളിൽ താരം അഭിനയിച്ചിരുന്നു. ഇതിഹാസയിൽ അനുശ്രീയുടെ കൂട്ടുകാരിയുടെ റോളിൽ അഭിനയിച്ച ശേഷമാണ് താരത്തിന് കൂടുതൽ അവസരങ്ങൾ ലഭിച്ച് തുടങ്ങിയത്.
പിന്നീട് വേട്ട, ടേക്ക് ഓഫ്, കമ്മാരസംഭവം, നോൺ സെൻസ് തുടങ്ങിയ സിനിമകളിൽ ദിവ്യപ്രഭ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു. കൂടുതലും ക്യാരക്ടർ റോളുകളാണ് ദിവ്യ അഭിനയിച്ചത്. പിന്നീട് തമാശയിൽ ദിവ്യ നായികയ്ക്ക് തുല്യമായ റോളിൽ അഭിനയിച്ചു. സിനിമ ഇറങ്ങും മുമ്പ് തന്നെ വിനയ് ഫോർട്ടും ദിവ്യയും ഒരുമിച്ചുള്ള ഗാനരംഗം യൂട്യൂബിൽ വലിയ ഹിറ്റായി മാറിയിരുന്നു.
ആ സിനിമയ്ക്ക് ശേഷം അതിൽ അവതരിപ്പിച്ച ബബിത എന്ന കഥാപാത്രത്തിലൂടെയാണ് ദിവ്യ കൂടുതലായി അറിയപ്പെട്ടിരുന്നത്. പ്രതി പൂവൻ കോഴി, നിഴൽ, മാലിക് തുടങ്ങിയ സിനിമകളിലും ദിവ്യപ്രഭ അഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ രണ്ട് തമിഴ് സിനിമകളിലും ദിവ്യ അഭിനയിച്ചിരുന്നു. കോടിയിൽ ഒരുവൻ എന്ന തമിഴ് സിനിമാണ് ദിവ്യയുടെ അവസാനം പുറത്തിറങ്ങിയത്.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന അറിയിപ്പ് എന്ന സിനിമയിലാണ് ഇപ്പോൾ ദിവ്യപ്രഭ അഭിനയിക്കുന്നത്. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ബീച്ചിൽ കടൽ തിരമാലകളുമായി കളിക്കുന്ന ചിത്രങ്ങൾ ദിവ്യപ്രഭ പങ്കുവച്ചിട്ടുണ്ട്. മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിട്ടുള്ള ഒരാളാണ് ദിവ്യപ്രഭ.