‘കടൽ തീരത്ത് കിടിലം ഫോട്ടോഷൂട്ടുമായി നടി അപർണ ദാസ്, സ്റ്റൈലിഷ് ലുക്കെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

നായികയായി അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ ഒരുപാട് ആരാധകരെ ഉണ്ടാക്കുന്ന താരങ്ങൾ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. നിരവധി സിനിമകളിൽ അഭിനയിക്കുന്നതിനേക്കാൾ സ്വീകാര്യതയാണ് ചിലർക്ക് ലഭിക്കാറുള്ളത്. അത്തരത്തിൽ ഒരാളാണ് നടി അപർണ ദാസ്. ആദ്യ സിനിമയിൽ വളരെ ചെറിയ റോളിൽ അഭിനയിച്ച അപർണയ്ക്ക് തൊട്ടടുത്ത ചിത്രത്തിൽ നായികയായി അഭിനയിക്കാൻ അവസരം ലഭിച്ചു.

അൻവർ സാദിക് സംവിധാനം ചെയ്ത ‘മനോഹരം’ എന്ന സിനിമയിലാണ് അപർണ ആദ്യമായി നായികയായി അഭിനയിക്കുന്നത്. വിനീത് ശ്രീനിവാസൻ നായകനായ സിനിമയ്ക്ക് മികച്ച അഭിപ്രായമായിരുന്നു പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. 2019-ലാണ് സിനിമ റിലീസ് ആയത്. ആ സിനിമയ്ക്ക് ശേഷം ഒരുപാട് ആരാധകരും താരത്തിന് ലഭിച്ചിരുന്നു.

അതിനു ശേഷം തമിഴിൽ നിന്നും താരത്തിന് അവസരങ്ങൾ തേടിയെത്തി. അതും വിജയ് ചിത്രമായ ബീസ്റ്റിലാണ് അപർണ ഭാഗമായത്. ഷൂട്ടിംഗ് പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ നടക്കുകയാണ്. ഡോക്ടർ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം സംവിധായകൻ ചെയ്യുന്ന ചിത്രം കൂടിയാണ് ബെസ്റ്റ്. നായികാ അല്ലെങ്കിൽ കൂടിയും മികച്ച റോളിലാണ് അപർണ അഭിനയിക്കുന്നത്.

ഇപ്പോഴിതാ അപർണയുടെ പുതിയ ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടുന്നത്. ബീച്ചിൽ കടൽ തീരത്ത് നിന്നുമുള്ള ഒരു കിടിലം ഫോട്ടോഷൂട്ടാണ് ആരാധകരുടെ മനം നിറച്ചിരിക്കുന്നത്. ബീസ്റ്റിലെ സ്റ്റിൽ പുറത്തിറങ്ങിയപ്പോൾ തമിഴർ താരത്തിനെ സോഷ്യൽ മീഡിയയിൽ തിരഞ്ഞിരുന്നു. രാഹുൽ രാജാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സോഹിബ് സായിയാണ് സ്റ്റൈലിംഗ്, അനിലാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.


Posted

in

by