‘അതെ ഞാൻ ഗർഭിണിയാണ്, കുറേ നാളായിട്ട് ആളുകൾ ചോദിക്കുന്നു..’ – വീഡിയോ പങ്കുവച്ച് ഡിംപിൾ റോസ്

‘അതെ ഞാൻ ഗർഭിണിയാണ്, കുറേ നാളായിട്ട് ആളുകൾ ചോദിക്കുന്നു..’ – വീഡിയോ പങ്കുവച്ച് ഡിംപിൾ റോസ്

മലയാളികളുടെ വീടുകളിലെ സ്വീകരണ മുറിയിൽ സന്ധ്യാസമയങ്ങളിൽ പ്രേക്ഷകരുടെ മനസ്സ് കീഴടക്കാൻ എത്തുന്ന ഒരു താരമായിരുന്നു ഡിംപിൾ റോസ്. അഞ്ചാം വയസ്സിൽ ക്യാമറയ്ക്ക് മുന്നിൽ എത്തിയ ഡിംപിൾ പങ്കജകസ്തൂരിയുടെ പരസ്യത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഡിംപിൾ ബാലതാരമായി അഭിനയിച്ചു.

കെ.കെ രാജീവിന്റെ പൊരുത്തം എന്ന സീരിയലിൽ കല്ലുമോളായി അഭിനയിച്ചതോടെ ഒരുപാട് പ്രേക്ഷകരുടെ മനസ്സ് കീഴടക്കാൻ താരത്തിന് സാധിച്ചു. ബാലതാരമായി വളർന്ന് സീരിയലിൽ വളർന്ന് പ്രധാനകഥാപാത്രങ്ങളെ വരെ ഡിംപിൾ അഭിനയിച്ചു. തെങ്കാശിപ്പട്ടണം, കാറ്റ് വന്ന് വിളിച്ചപ്പോൾ തുടങ്ങിയ സിനിമകളിലും ഡിംപിൾ അഭിനയിച്ചിട്ടുണ്ട്.

വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്ന് വിട്ടുനിന്ന കുടുംബിനി എന്ന റോളിലേക്ക് മാറുകയായിരുന്നു. ഇപ്പോഴിതാ നടിയും ഭർത്താവ് അൻസൺ ഫ്രാൻസിസും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ഒരു സന്തോഷ വാർത്ത പങ്കുവച്ചിരിക്കുകയാണ്. കുറെ നാളുകളിൽ ഒരുപാട് ആളുകൾ ചോദിക്കുന്ന ഒരു ചോദ്യത്തിന് മറുപടിയായിട്ടാണ് താരം വീഡിയോ ചെയ്തിരിക്കുന്നത്.

താൻ ഗർഭിണിയാണെന്നും ഒരുപാട് നാളായി ആളുകൾ ഇത് ചോദിക്കുന്നുണ്ടെന്നും താരം വീഡിയോയിൽ പറഞ്ഞു. ‘ഗർഭിണി ആകുന്നതിന് മുമ്പ് തൊട്ടേയുള്ള വീഡിയോസിൽ ആളുകൾ പറയുന്നുണ്ട് ആണെന്ന് തോന്നുന്നെന്ന്. ഞങ്ങൾ രണ്ടുപേരും ഭയങ്കര സന്തോഷത്തിലും കാത്തിരിപ്പിലുമാണ്. ഞങ്ങൾ ആഗ്രഹിച്ച ഒരു സമയത്താണ് ദൈവം അനുഗ്രഹിച്ചത്.

പ്രഗ്നൻസി ജേർണി സ്റ്റാർട്ട് ചെയ്തു. ഇനിയും ഒരുപാട് ഒരുപാട് കടമ്പകളുണ്ട്.കുറെ മാസങ്ങൾ സേഫ് ആയിട്ട് മുന്നോട്ട് പോകാനുണ്ട്. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും എപ്പോഴും വേണം. കല്യാണം കഴിഞ്ഞപ്പോൾ തൊട്ടുകേൾക്കുന്ന ചോദ്യമായിരിക്കുന്നു കുഞ്ഞുങ്ങളെ വേണ്ടേ, ഡോക്ടർ കാണുന്നില്ലേ? എന്നൊക്കെ, അതൊക്കെ അവരുടെ സ്നേഹം കൊണ്ടായിരിക്കാം..’, ഡിംപിൾ വീഡിയോയിൽ പറഞ്ഞു.

CATEGORIES
TAGS