‘എന്തൊരു മെയ്‌വഴക്കം!! സാനിയയുടെ ഫിറ്റ്നസ് രഹസ്യം, വർക്ക്ഔട്ട് വീഡിയോ പങ്കുവച്ച് താരം..’ – കാണാം

‘എന്തൊരു മെയ്‌വഴക്കം!! സാനിയയുടെ ഫിറ്റ്നസ് രഹസ്യം, വർക്ക്ഔട്ട് വീഡിയോ പങ്കുവച്ച് താരം..’ – കാണാം

ഈ ചെറുപ്രായത്തിൽ തന്നെ ഒരുപാട് ആരാധകരുള്ള ഒരു യുവനടിയാണ് സാനിയ ഇയ്യപ്പൻ. പതിനഞ്ചത്തെ വയസ്സിൽ നായികയായി അരങ്ങേറ്റം കുറിച്ച സാനിയ ഗ്ലാമറസ് വേഷങ്ങളിലൂടെ സോഷ്യൽ മീഡിയകളിൽ ഫോട്ടോഷൂട്ടുകളിൽ തിളങ്ങി ആരാധകരെ കൈയിലെടുത്ത താരമാണ്. പതിനെട്ടുകാരിയായ സാനിയ ഈ ചെറുപ്രായത്തിൽ തന്നെ മികച്ച വേഷങ്ങൾ അഭിനയിച്ചു.

ഡാൻസ് റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകർ സുപരിചിതയായി വന്ന സാനിയ സിനിമയിൽ ബാലതാരമായി അഭിനയിച്ചു തുടക്കം കുറിക്കുകയും പിന്നീട് ക്വീൻ എന്ന സിനിമയിൽ നായികയായി അഭിനയിച്ച് ഗംഭീര അഭിപ്രായം നേടിയെടുക്കുകയും ചെയ്തു. പ്രേതം 2, ലൂസിഫർ, പതിനെട്ടാം പടി, ദി പ്രീസ്റ് തുടങ്ങിയ സിനിമകളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു താരം.

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന സിനിമയിൽ നായികയായി അഭിനയിച്ചത് സാനിയ ആയിരുന്നു. സിനിമ ഈ കഴിഞ്ഞ ദിവസം ആയിരുന്നു നേരിട്ട് ടെലിവിഷൻ റിലീസ് ചെയ്തിരുന്നത്. ദുൽഖർ സൽമാൻ നായകനാവുന്ന സല്യൂട്ട് എന്ന ചിത്രത്തിലാണ് ഇപ്പോൾ സാനിയ അഭിനയിക്കുന്നത്. ഇപ്പോഴിതാ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പുതിയ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ഒരു വീഡിയോ ആണ് സാനിയ പോസ്റ്റ് ചെയ്തിട്ടുളളത്. തന്റെ ട്രെയ്‌നറായ കിരണിനെ മെൻഷൻ ചെയ്തുകൊണ്ടാണ് സാനിയ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. സാനിയയുടെ ഫിറ്റ്നസ് രഹസ്യം ഇതാണല്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്. നടിമാരായ അഞ്ജു കുര്യനും അഹാനയും വീഡിയോയുടെ താഴെ കമന്റുകൾ ഇട്ടിട്ടുണ്ട്.

CATEGORIES
TAGS