‘അമ്മയുടെ സാരി അടിച്ചുമാറ്റി, ബ്ലൗസിന് പകരം സ്വന്തം ടി-ഷർട്ട്..’ – ചിത്രങ്ങൾ പങ്കുവച്ച് സനുഷ സന്തോഷ്

‘അമ്മയുടെ സാരി അടിച്ചുമാറ്റി, ബ്ലൗസിന് പകരം സ്വന്തം ടി-ഷർട്ട്..’ – ചിത്രങ്ങൾ പങ്കുവച്ച് സനുഷ സന്തോഷ്

ബാലതാരമായി അഭിനയിച്ച് പിന്നീട് സിനിമയിൽ നായികയായി മാറി തെന്നിന്ത്യയിൽ ഒട്ടാകെ ആരാധകരെ ഉണ്ടാക്കിയ താരമാണ് നടി സനുഷ സന്തോഷ്. അഞ്ചാം വയസ്സിൽ സിനിമയിൽ അഭിനയിച്ച് തുടങ്ങിയ സനുഷ പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലതാരമായിരുന്നു. മമ്മൂട്ടിയുടെ ദാദ സാഹിബ് എന്ന ചിത്രത്തിലായിരുന്നു സനുഷയുടെ ബാലതാരമായിട്ടുള്ള അരങ്ങേറ്റം.

മീശ മാധവൻ, കാഴ്ച, മാമ്പഴക്കാലം തുടങ്ങിയ സിനിമകളിൽ മിന്നും പ്രകടനമാണ് സനുഷ കാഴ്ചവച്ചത്. രണ്ട് തവണ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ബാലതാരത്തിനുള്ള അവാർഡ് നേടിയിട്ടുണ്ട് സനുഷ. മിസ്റ്റർ മരുമകൻ എന്ന സിനിമയിൽ നായികയായി അരങ്ങേറിയ സനുഷ പിന്നീട് തമിഴിലും തെലുങ്കിലും സിനിമകളിൽ അഭിനയിച്ചു.

തെന്നിന്ത്യയിൽ ഒട്ടാകെ ആരാധകരുള്ള ഒരു യുവനടിയായി സനുഷ മാറിയിരുന്നു. മൂന്ന്-നാല് വർഷമായി സനുഷ സിനിമകളിൽ അധികം അഭിനയിച്ചിട്ടില്ല. ലോക്ക് ഡൗൺ നാളിൽ സനുഷ താൻ വിഷാദരോഗത്തിന് അടിമ ആയിരുന്നുവെന്ന് യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നു. സുഹൃത്തുക്കളും വീട്ടുകാരും കാരണമാണ് തിരകെ ജീവിതത്തിലേക്ക് നടന്നു കയറിയതെന്നും താരം പറഞ്ഞു.

പിന്നീട് വീണ്ടും സോഷ്യൽ മീഡിയകളിൽ സനുഷ സജീവമായി. വിഷു ദിനത്തിൽ സനുഷ പങ്കുവച്ച ഫോട്ടോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ‘വിഷുവിന് നമ്മൾ വീട്ടിലാണെങ്കിൽ സാരിയിൽ ഒരു ക്ലിക്ക് എടുക്കാൻ നിങ്ങൾ ആഗ്രഹിക്കും. സാരി എവിടെയാണ് വച്ചിരിക്കുന്നതെന്ന് നമ്മുക്ക് അറിയുകയുമില്ല കാരണം അത് അമ്മയുടെ ഡിപ്പാർട്ടുമെന്റാണ്.

അങ്ങനെ വരുമ്പോൾ അമ്മ തിരക്കാണെന്ന് ഉറപ്പുവരുത്തിയിട്ട് സാരി മോഷ്ടിക്കുക. അപ്പോഴാണ് ബ്ലൗസില്ല എന്ന് മനസിലാക്കുന്നത്. അപ്പോൾ നിങ്ങൾ നിങ്ങളുടെ ടി-ഷർട്ട് ബ്ലൗസാക്കി മാറ്റുക. വിഷുവിന് വേണ്ടിയുള്ള ക്ലിക്ക്..’, സനുഷ തന്റെ ആരാധകർക്ക് ആശംസകൾ അറിയിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുകൾ ഇട്ടിരിക്കുന്നത്.

CATEGORIES
TAGS