‘ഫെമിനിസ്റ്റല്ല.. ഫെമിനിസത്തിന്റെ പേരിൽ ചിലരൊക്കെ കാണിക്കുന്നത് അംഗീകരിക്കുന്നില്ല..’ – ഭാര്യയുടെ വർക്ക് ഔട്ട് വീഡിയോ പങ്കുവച്ച് ജോൺ

‘ഫെമിനിസ്റ്റല്ല.. ഫെമിനിസത്തിന്റെ പേരിൽ ചിലരൊക്കെ കാണിക്കുന്നത് അംഗീകരിക്കുന്നില്ല..’ – ഭാര്യയുടെ വർക്ക് ഔട്ട് വീഡിയോ പങ്കുവച്ച് ജോൺ

രണ്ട് ദിവസമായി സമൂഹ മാധ്യമങ്ങളിൽ മുഴുവനും വൈറലായ ഒരു വീഡിയോ ആയിരുന്നു യൂട്യൂബറായ വിജയ് പി നായരെ ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയും സംഘവും കൈയേറ്റം ചെയ്യുന്നതും അതുപോലെ കരി ഓയിൽ പ്രയോഗം നടത്തുന്നതും. സ്ത്രീകളെയും പ്രമുഖ എഴുത്തുകാരി സുഗതകുമാരിയെ ഉൾപ്പടെ നിരവധി പേരെ വൃത്തികേട് പറഞ്ഞ് വിജയ് പി നായർ ഒരു വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു.

ഇത് ശ്രദ്ധയിൽപ്പെട്ട ഭാഗ്യലക്ഷ്മി ആക്ടിവിസ്റ്റും ബിഗ് ബോസ് മത്സരാർത്ഥിയുമായ ദിയ സനയെയും സാമൂഹിക പ്രവർത്തകയായ ശ്രീലക്ഷ്മി അർക്കലിനെയും കൂട്ടി വിജയ് പി നായർ താമസിച്ചിരുന്ന സ്ഥലത്ത് ചെന്ന് അയാളെ കൈയേറ്റം ചെയ്തിരുന്നു. അത് ദിയ സന തന്റെ അക്കൗണ്ടിലൂടെ ലൈവായി പുറത്തുവിടുകയും ചെയ്തിരുന്നു. ഒരുപാട് പേർ ഭാഗ്യലക്ഷ്മിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്നിരുന്നു.

കുടുംബപ്രേക്ഷകരുടെ പ്രിയതാരമായ ധന്യ മേരി വർഗീസിന്റെ ഭർത്താവ് നടൻ ജോൺ ജേക്കബ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഭാര്യയുടെ വർക്ക് ഔട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ്. കൂട്ടത്തിൽ ഫെമിനിസ്റ്റുകൾ എതിരെ ഒരു വാക്യവും ജോൺ എഴുതാൻ മറന്നില്ല. ധന്യ വർക്ക് ഔട്ട് ചെയ്യുന്നതിന്റെയും ഫോട്ടോസ് ചേർത്തുള്ള ഒരു കൊളാഷാണ് ജോൺ പോസ്റ്റ് ചെയ്തത്.

‘ഫെമിനിസ്റ്റുമല്ല” ഫെമിനിസത്തിന്റെ പേരിൽ ചിലരൊക്കെ കാണിക്കുന്ന എന്തും അംഗീകരിക്കുന്നുമില്ല. പക്ഷേ സ്നേഹിക്കാനറിയുന്ന, പ്രതികരണശേഷിയുള്ള, ഉശിരുള്ള സ്ത്രീകൾക്കുള്ള ഒരു സിംബോളിക് സപ്പോർട്ടായി ഇതിവിടെ കിടക്കട്ടെയെന്ന് ജോൺ വീഡിയോയോടൊപ്പം എഴുതി. വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

ഭാഗ്യലക്ഷ്മിയെ ഉദ്ദേശിച്ചാണ് ജോണും ഭാര്യ ധന്യയും ഇത് പങ്കുവച്ചതെന്ന് ഉറപ്പാണ്. നടി റിമയും താൻ ഫെമിനിസ്റ്റാണെന്നും ഫെമിനിസ്റ്റുകൾക്ക് ഭർത്താക്കന്മാരില്ല എന്നും പാർട്നെർസ് മാത്രമാണ് ഉള്ളതെന്നും ചൂണ്ടിക്കാണിച്ച് ഒരു കുറിപ്പും പങ്കുവെച്ചിരുന്നു. എന്തായാലും സോഷ്യൽ മീഡിയയിൽ ഇരുകൂട്ടർ തമ്മിലുള്ള വാക്ക് പോരാട്ടങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

വീഡിയോ കാണാം

CATEGORIES
TAGS